SignIn
Kerala Kaumudi Online
Friday, 23 October 2026 3.17 AM IST

പി.എസ്.സി അഭിമുഖം

s

തിരുവനന്തപുരം: പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ പി.ഡി. ടീച്ചർ (പുരുഷൻമാർ),(കാറ്റഗറി നമ്പർ 731/2025) തസ്തികയിലേക്ക് 28, 29, 30 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

എൻഡ്യൂറൻസ്

ടെസ്റ്റ്

കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 564/2025) തസ്തികയിലേക്ക് തിരുവനന്തപുരം,കൊല്ലം ജില്ലകളുടെ എൻഡ്യൂറൻസ് ടെസ്റ്റ് 27, 28, 29 തീയതികളിൽ രാവിലെ 5 മുതൽ ചാക്ക ഗവ. ഐ.ടി.ഐ. മുതൽ ശംഖുമുഖം വരെയുള്ള റോഡിൽ (2.5 കി.മീ) നടത്തും. ഉദ്യോഗാർത്ഥികൾ ചാക്ക ഐ.ടി.ഐ.യിൽ എത്തിച്ചേരണം.
 കൊല്ലം ജില്ലയിൽ എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വനിത സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(എൻ.സി.എ ഒഴിവുകൾ),(കാറ്റഗറി നമ്പർ 247/2025, 342-347/2025) തസ്തികയിലേക്ക് 28, 29 തീയതികളിൽ രാവിലെ 5 മുതൽ കൊല്ലം ജില്ലയിലെ വാടി മുതൽ ബീച്ച് വരെ (2.5 കി.മീ.) എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

 കാസർകോട് ജില്ലയിൽ കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി),(കാറ്റഗറി നമ്പർ 564/2025, 340/2025-എസ്.സി.സി.സി) തസ്തികയിലേക്ക് 28ന് രാവിലെ 5 മുതൽ കണ്ണൂർ,പയ്യാമ്പലം,കോൺക്രീറ്റ് ബ്രിഡ്ജിന് സമീപത്ത് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.

സർട്ടിഫിക്കറ്റ്

പരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 792/2025) തസ്തികയുടെ സാദ്ധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് 27ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+