SignIn
Kerala Kaumudi Online
Monday, 28 September 2026 2.25 PM IST

ഗൾഫിൽ തൊഴിൽ തേടുന്നവരാണോ? പുതിയ മാറ്റങ്ങൾ അറിഞ്ഞിരിക്കാം, തിരഞ്ഞെടുപ്പ് ഇനി പഴയതുപോലെയാകില്ല

uae
പ്രതീകാത്മക ചിത്രം

അബുദാബി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ അരക്ഷിതാവസ്ഥക്കൊടുവിൽ യുഇയിൽ തൊഴിൽ നിയമനങ്ങൾക്ക് തുടക്കമാവുകയാണ്. പുതിയ കാലത്ത് തൊഴിൽ ദാതാക്കൾ തൊഴിൽ സുരക്ഷ, ക്ഷേമം, തൊഴിലവസരങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വിദഗ്ധരായ ജീവനക്കാരുടെ ദൗർലഭ്യം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) വ്യാപക ഉപയോഗം, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് തൊഴിലുടമകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ. പുതിയ കാലത്ത് എഐ, ഡിജിറ്റൽ വൈഗദ്ധ്യം എന്നിവ വികസിപ്പിക്കാനായി 10 ശതമാനം ശമ്പള വർദ്ധനവ് ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ചില തൊഴിൽ ദാതാക്കൾ അഭിപ്രായപ്പെടുന്നു. ജീവനക്കാരുടെ അനുഭവസമ്പത്ത്, ജീവനക്കാർക്ക് കമ്പനി നൽകുന്ന മൂല്യനിർദ്ദേശം എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ് മറ്റുചിലർ വാദിക്കുന്നത്.

പുതിയ കാലത്ത് തൊഴിൽ ദാതാക്കൾ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിൽ അതീവ ശ്രദ്ധ നൽകുന്നതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിനേക്കാൾ കഴിവിനാണ് പ്രാധാന്യം നൽകുന്നതെന്നും ഇവർ വ്യക്തമാക്കുന്നു. ഇത്തരമൊരു മാറി ചിന്തിക്കലിനുള്ള മറ്റൊരു പ്രധാന കാരണം എഐ ആണ്. ജീവനക്കാർക്ക് വെറുതെ എഐ ടൂളുകൾ നൽകുന്നതിന് പകരം ഓരോ ജോലിയും പ്രവർത്തനരീതിയും പരിശോധിച്ച്, ഏതൊക്കെ കാര്യങ്ങൾ മനുഷ്യർ തന്നെ ചെയ്യണം, ഏതൊക്കെ കാര്യങ്ങളിൽ എഐയുടെ സഹായം തേടാം, ഏതൊക്കെ കാര്യങ്ങൾ സുരക്ഷിതമായി ഓട്ടോമേറ്റ് ചെയ്യാം എന്നിങ്ങനെയാണ് തൊഴിലുടമകൾ ചിന്തിക്കുകയെന്നും വിദഗ്ദ്ധർ പറയുന്നു.

English Summary

The UAE is seeing a revival in hiring after disruptions caused by the West Asian conflict. Employers are focusing on job security, employee welfare and skills rather than simply increasing workforce numbers. Experts say AI adoption, digital skills, talent shortages and productivity are reshaping recruitment, with companies increasingly balancing human expertise and safe automation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE HIRING, UAE JOBS, AI SKILLS UAE, DIGITAL SKILLS JOBS, UAE EMPLOYMENT MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360