കെ - ഫോണിൽ ജോലി നേടാൻ യുവാക്കൾക്ക് അവസരം. ജില്ലാ ടെലികോം എക്‌സിക്യൂട്ടീവ് തസ്‌തികയിലാണ് ഒഴിവുള്ളത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷം വരെ കരാർ നീട്ടിയേക്കാം. അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രായപരിധി തുടങ്ങിയവ അറിയാം.
ബിഇ/ ഇസിഇ/ ഇഇഇ/ ഇഐഇയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ അല്ലെങ്കിൽ ബി ടെക് ഉണ്ടായിരിക്കണം. ടിഎസ്‌പി അല്ലെങ്കിൽ ഐഎസ്‌പി സ്ഥാപനങ്ങളിൽ ഒഎഫ്‌സി അല്ലെങ്കിൽ യൂട്ടിലിറ്റി അല്ലെങ്കിൽ ടെലികോം ഡിവൈസുകളുടെ ഓപ്പറേഷൻ മെയിന്റനൻസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം.
30 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 രൂപയാണ് ശമ്പളം. ഇതിനൊപ്പം എസ്‌എൽഎ അധിഷ്‌ഠിത ഇൻസെന്റീവ് ആയി പ്രതിമാസം 10,000 രൂപ വരെയും ലഭിക്കും. ഒരു ഒഴിവാണുള്ളത്. ഒക്‌ടോബർ ഒന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
K-FON has announced a vacancy for District Telecom Executive on a one-year contract basis. Candidates with BE/B.Tech in ECE, EEE or EIE and three years of relevant experience can apply. The selected candidate will receive ₹30,000 monthly, with incentives up to ₹10,000. The application deadline is October 1.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |