SignIn
Kerala Kaumudi Online
Thursday, 17 September 2026 3.50 PM IST

ജെഇഇ മെയിൻ പരീക്ഷ ജനുവരി 22 മുതൽ; പ്രധാന പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് എൻടിഎ

exam
പ്രതീകാത്മക ചിത്രം

2026 ഡിസംബർ മുതൽ 2027 മാർച്ച് വരെയുള്ള പ്രധാന ദേശീയതല പ്രവേശന, യോഗ്യതാ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). ഔദ്യോഗിക വെബ്‌സൈറ്റായ nta.ac.in വഴി ഉദ്യോഗാർത്ഥികൾക്ക് വിശദമായ പരീക്ഷാ കലണ്ടർ പരിശോധിക്കാവുന്നതാണ്. പ്രധാനപ്പെട്ട പരീക്ഷകളും തീയതികളും അറിയാം.

2026 ഡിസംബറിലെ പരീക്ഷകൾ

  1. രാഷ്‌ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് - ഡിസംബർ ആറ് (ഒരുദിവസം)
  2. സ്വയം പരീക്ഷ - ഡിസംബർ എട്ട് മുതൽ പന്ത്രണ്ട് വരെ (അഞ്ച് ദിവസം)
  3. രാഷ്‌ട്രീയ മിലിട്ടറി സ്‌കൂൾസ് - ഡിസംബർ 13 (ഒരുദിവസം)
  4. യുജിസി നെറ്റ് (ഡിസംബർ സൈക്കിൾ) - ഡിസംബർ 14 -19,(ബഫർ തീയതികൾ 20-21)
  5. ജോയിന്റ് സിഎസ്‌ഐആർ യുജിസി നെറ്റ് - ഡിസംബർ 20 -21

2027 ജനുവരിയിലെ പരീക്ഷകൾ

  1. ആർമി കേഡറ്റ്‌സ് കോളേജ് - ജനുവരി നാല്
  2. ശ്രേഷ്‌ഠ - ജനുവരി പത്ത്
  3. എൻഐഎഫ്‌ടി എൻട്രൻസ് - ജനുവരി പത്ത്
  4. ജെഇഇ മെയിൻ സെഷൻ1 - ജനുവരി 22 മുതൽ 24 വരെ, 28 മുതൽ 30 വരെ (ബഫർ തീയതി - ജനുവരി 31
  5. ഓൾ ഇന്ത്യ സൈനിക് സ്‌കൂൾസ് എൻട്രൻസ് - ജനുവരി 31

2027 ഫെബ്രുവരിയിലെ പരീക്ഷകൾ

  1. സിഎംഎടി - ഫെബ്രുവരി ഏഴ്
  2. എൻഐടിടിടി പാർട്ട് 1 - ഫെബ്രുവരി 26,27

2027 മാർച്ചിലെ പരീക്ഷകൾ

  1. സിയുഇടിപിജി - മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ, എട്ട്, പന്ത്രണ്ട് - 20 വരെ, 24,25 (ബഫർ തീയതികൾ - മാർച്ച് 30,31)
  2. എൻഐടിടിടി പാർട്ട് 2 - മാർച്ച് അഞ്ച്, ഏഴ്

English Summary

The National Testing Agency (NTA) has announced dates for major national-level entrance and eligibility examinations. Spanning from December 2026 to March 2027, the calendar includes key tests such as UGC NET and JEE Main. Candidates can check the detailed schedule on the official NTA website, nta.ac.in, for specific exam dates and information.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, NTA, NATIONAL EXAMS, NTA EXAM CALENDAR, JEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+