SignIn
Kerala Kaumudi Online
Monday, 14 September 2026 1.04 PM IST

മാസശമ്പളം 1.15 ലക്ഷം; കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വൻ അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

namo-bharat-project
നമോ ഭാരത് പ്രോജക്‌ട്

ന്യൂഡൽഹി: നമോ ഭാരത് പ്രോജക്‌ടിലെ നിയമനങ്ങൾക്കായി അപേക്ഷ ക്ഷണിച്ച് നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. സൂപ്പർവൈസർ 1, ജൂനിയർ മെയിന്റെയ്‌നർ തസ്‌തികകളിൽ 67 പോസ്റ്റുകളാണ് ഒഴിവുള്ളത്. നമോ ഭാരതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഒക്‌‌ടോബർ ഒൻപതുവരെ അപേക്ഷ നൽകാം.

സൂപ്പർവൈസർ തസ്‌കിക

സൂപ്പർവൈസർ 1 ഓപ്പറേഷൻസ് വിഭാഗത്തിൽ രണ്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഉദ്യോഗാർത്ഥികൾക്ക് എ‌ഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കിൽ മുഴുവൻ സമയ എഞ്ചിനീയറിംഗ് ഡിപ്ളോമ ഉണ്ടായിരിക്കണം. ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ 18 ഒഴിവുകളുണ്ട്. ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗിൽ 14 ഒഴിവും സിവിലിൽ ആറും മെക്കാനിക്കലിൽ മൂന്ന് ഒഴിവുകളുമാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് മൂന്നുവർഷ മുഴുവൻ സമയ എഞ്ചിനീയറിംഗ് ഡിപ്ളോമ ഉണ്ടായിരിക്കണം.

ജൂനിയർ മെയിന്റെയ്‌നർ തസ്‌തിക

ഈ വിഭാഗത്തിൽ ഇലക്ട്രിക്കലിൽ എട്ട് വേക്കൻസികളും ഫിറ്റർ തസ്‌തികയിൽ ഒൻപതും റെഫ്രിജേഷനിലും എയർ കണ്ടീഷനിംഗിലും അഞ്ചും ഇലക്ട്രോണിക്‌സിൽ രണ്ടും ഒഴിവുകളുമാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട തൊഴിലിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

രണ്ട് തസ്‌തികകളിലും ഉയർന്ന പ്രായപരിധി 28 വയസാണ്. സംവരണ വിഭാഗങ്ങൾക്ക് നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.

അപേക്ഷാഫീസ്

സംവരണമില്ലാത്തവർ, ഒബിസി (നോൺ ക്രീമി ലെയർ) ഇവിഎസ്, മുൻ സൈനികർ എന്നിവർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി, അംഗവൈകല്യമുള്ളവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും വൈദ്യപരിശോധനയുമാണ് പ്രധാനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ. ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിൽ 100 മാർക്കിനാണ് പരീക്ഷ നടത്തുന്നത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുന്നതല്ല.

സംവരണമില്ലാത്തവർ, ഒബിസി (നോൺ ക്രീമി ലെയർ) എന്നിവർ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടണം. എസ്‌സി, എസ്‌ടി, അംഗവൈകല്യമുള്ളർ, മുൻ സൈനികർ എന്നിവർ 50 ശതമാനം മാർക്ക് നേടണം. പരീക്ഷാ പാസാകുന്നവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും.

ശമ്പളം

സൂപ്പർവൈസർ-I തസ്തികകൾക്ക് 37,000 രൂപ മുതൽ 1,15,000 രൂപ വരെയാണ് ശമ്പള സ്കെയിൽ. 37,000 രൂപയാണ് അടിസ്ഥാന ശമ്പളം. ജൂനിയർ മെയിന്റെയ്‌നർ തസ്തികകൾക്ക് 18,250 രൂപ മുതൽ 59,200 രൂപ വരെയാണ് ശമ്പള സ്കെയിൽ. 18,250 രൂപയുടെ അടിസ്ഥാന ശമ്പളം. കൂടാതെ ക്ഷാമബത്ത, വീട്ടുവാടക അലവൻസ് എന്നിവയ്ക്കും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ടായിരിക്കും.

English Summary

The National Capital Region Transport Corporation has invited applications for appointments to the Namo Bharat project. There are 67 vacancies across the positions of Supervisor 1 and Junior Maintainer. Applications can be submitted via the official Namo Bharat website until October 9.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAMO BHARAT, NAMO BHARAT VACANCIES, NAMO BHARAT RECRUITMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+