SignIn
Kerala Kaumudi Online
Monday, 31 August 2026 3.38 PM IST

അരലക്ഷം രൂപവരെ ശമ്പളം, പത്താം ക്ലാസ് പാസായവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം; ഉടൻ അപേക്ഷിക്കൂ

highcourt
കേരള ഹൈക്കോടതി

പത്താം ക്ലാസ് പാസായവർക്ക് കേരള ഹൈക്കോടതിയിൽ തൊഴിൽ നേടാൻ അവസരം. ഗാർഡനർ തസ്‌തികയിലേക്കുള്ള നിയമനത്തിനായി വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിലവിൽ അഞ്ച് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ ഉണ്ടാകുന്ന ഒഴിവുകളും ഈ ലിസ്റ്റിൽ നിന്നാണ് നികത്തുന്നത്. കുറഞ്ഞത് ഒരു വർഷത്തേക്ക് അല്ലെങ്കിൽ പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ ഈ ലിസ്റ്റ് പ്രാബല്യത്തിലുണ്ടാകും.

സെപ്‌തംബർ 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്‌തംബർ 30 മുതൽ ഒക്‌ടോബർ ഏഴ് വരെ ഫീസ് അടയ്‌‌ക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 23,700 രൂപ മുതൽ 52,600 രൂപ വരെ മാസം ശമ്പളമായി ലഭിക്കും. 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വിമുക്തഭടന്മാർക്ക് സേവനത്തിന് ശേഷമുള്ള തൊഴിലില്ലായ്‌മ കാലയളവിന് ആനുപാതികമായി അഞ്ച് വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതായിരിക്കും. കാഴ്‌ചപരിമിതിയുള്ളവർക്കും കേൾവി കുറഞ്ഞവർക്കും 15 വർഷം വരെയും മറ്റ് വിഭാഗക്കാർക്ക് പത്ത് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വേണ്ട യോഗ്യത

എസ്‌എസ്‌എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഗാർഡനിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ വിഎച്ച്‌എസ്‌ഇ (നഴ്‌സറി മാനേജ്‌മെന്റ് ആന്‍ഡ് ഓര്‍ണമെന്റല്‍ ഗാര്‍ഡനിംഗ്) അല്ലെങ്കിൽ വിഎച്ച്‌എസ്‌ഇ അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) അല്ലെങ്കിൽ വിഎച്ച്‌എസ്‌ഇ അഗ്രിക്കൾച്ചർ ഉള്ളവർക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ അല്ലെങ്കിൽ ഫാം ജോലികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

600 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും തൊഴിലില്ലാത്ത ഭിന്നശേഷിക്കാർക്കും ഫീസിൽ ഇളവ് ലഭിക്കും. അഭിമുഖം, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. എറണാകുളത്തായിരിക്കും പരീക്ഷ. മറ്റ് വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനുമായി ഔദ്യോഗിക വെബ്‌സൈറ്റായ hckrecruitment.keralacourts.in സന്ദർശിക്കാവുന്നതാണ്.

English Summary

The Kerala High Court has invited applications for five Gardener vacancies. Candidates who have passed SSLC or an equivalent qualification can apply online. The salary ranges from ₹23,700 to ₹52,600 per month. The last date to apply is September 26, with selection based on a written examination and interview.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HIGH COURT JOBS, GARDENER VACANCY KERALA, 10TH PASS GOVERNMENT JOBS, KERALA HIGH COURT RECRUITMENT, GARDENER JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY