SignIn
Kerala Kaumudi Online
Saturday, 29 August 2026 1.45 PM IST

പത്താം ക്ലാസ് പാസായോ? കേന്ദ്രസർക്കാർ ജോലി നേടാൻ സുവർണാവസരം; 40 വയസ് കഴിയാത്തവർ അപേക്ഷിക്കൂ

career
പ്രതീകാത്മക ചിത്രം

തപാൽ വകുപ്പിൽ ജോലി നേടാൻ സുവർണാവസരം. ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ, ഡാക് സേവക് എന്നീ തസ്‌തികകളിലേക്കാണ് ഒഴിവ്. ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. ഓഗസ്റ്റ് 31 മുതൽ സെപ്‌തംബർ 19 വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. സെപ്‌തംബർ രണ്ട് മുതൽ സെപ്‌തംബർ 21 വരെ ഓൺലൈൻ അപേക്ഷകളും ഫീസും സമർപ്പിക്കാവുന്നതാണ്. അപേക്ഷയിലെ വിവരങ്ങൾ തിരുത്താനുള്ള അവസരം സെപ്‌തംബർ 23, 24 തീയതികളിൽ ലഭ്യമായിരിക്കും.

നിയമനം ലഭിക്കുന്നവർക്ക് ടൈം റിലേറ്റഡ് കണ്ടിന്യൂയിറ്റി അലവൻസ് (ടിഎആർസിഎ) അടിസ്ഥാനമാക്കിയുള്ള വേതനമാണ് ലഭിക്കുക. ഇതിൽ ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർമാർക്ക് 12,000 രൂപ മുതൽ 29,380 രൂപ വരെയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്‌മാസ്റ്റർ, ഡാക് സേവക് തസ്‌തികയിലുള്ളവ‌ർക്ക് 10,000 രൂപ മുതൽ 24,470 രൂപ വരെയും ശമ്പളം ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന ഗ്രാമീൺ ടാക് സേവകർക്ക് ടിആർസിഎ വഴിയാണ് ശമ്പളം ലഭിക്കുന്നത്. നിബന്ധനകൾക്ക് വിധേയമായി ടിആർസിഎയിൽ പ്രതിവർഷം മൂന്ന് ശതമാനം വർദ്ധനവുണ്ടാകും. കൂടാതെ, ക്ഷാമബത്ത, മറ്റ് അലവൻസുകൾ, ജിഡിഎസ്‌ ഗ്രാറ്റുവിറ്റി, സർവീസ് ഡിസ്‌ചാർജ് ബെനഫിറ്റ് സ്‌കീം എന്നിവയുൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ജീവനക്കാർക്ക് ലഭിക്കും.

100 രൂപയാണ് അപേക്ഷാ ഫീസ്. എല്ലാ തസ്‌തികയിലേക്കും ഇത് ബാധകമാണ്. വനിത, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ, നിർദിഷ്‌ട മാനദണ്ഡങ്ങൾ പ്രകാരമുള്ള ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് പരീക്ഷാ ഫീസിൽ ഇളവ് നൽകിയിട്ടുണ്ട്.

കേന്ദ്ര /സംസ്ഥാന സർക്കാർ/ ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ നടത്തുന്ന അംഗീകൃത സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് നടത്തുന്ന ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ ഉൾപ്പെടുന്ന പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. അപേക്ഷകർക്ക് പ്രാദേശിക ഭാഷയിലും അറിവുണ്ടായിരിക്കണം. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

English Summary

India Post has announced recruitment for Branch Postmaster, Assistant Branch Postmaster and Dak Sevak posts. Eligible candidates aged 18 to 40 with a Class 10 qualification can apply. One-time registration begins on August 31, while online applications can be submitted from September 2 to September 21. Salaries will be based on TRCA.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA POST RECRUITMENT 2026, GDS RECRUITMENT, POST OFFICE JOBS, BPM ABPM VACANCIES, INDIA POST GDS APPLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY