
തിരുവനന്തപുരം: ബി.എസ്‌സി നഴ്സിംഗ് പ്രവേശനത്തിന് സർക്കാർ, സ്വാശ്രയ, സർക്കാർ നിയന്ത്രിത കോളേജുകളിലെ സീറ്റ് മെട്രിക്സ് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. അലോട്ട്മെന്റ് നടപടികളുടെ ഭാഗമായാണിത്. എൽ.ബി.എസാണ് അലോട്ട്മെന്റ് നടത്തുന്നത്. തിരുവനന്തപുരം കിംസ് കോളേജ് ഒഫ് നഴ്സിംഗിലെ ബി.എസ്‌സി നഴ്സിംഗ് സീറ്റുകളുടെ എണ്ണം 100ൽ നിന്ന് 120 ആക്കാൻ ആരോഗ്യസർവകലാശാല അനുമതി നൽകിയിരുന്നു. ചവറ, താനൂർ എന്നിവിടങ്ങളിലെ സീ-മെറ്റിന്റെ നഴ്സിംഗ് കോളേജുകൾ, സി.പി.എ.എസിന്റെ കീഴിൽ തലപ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ കോളേജുകൾ, കേപ്പിന്റെ ആലപ്പുഴ കോളേജ് ഒഫ് നഴ്സിംഗ് എന്നിവയ്ക്ക് ആരോഗ്യ സർവകലാശാല താത്കാലിക അഫിലിയേഷൻ അനുവദിച്ചിട്ടുണ്ട്. 23 സ്വകാര്യ സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്കാണ് ഇത്തവണ അലോട്ട്മെന്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |