SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.33 PM IST

ടിഷ്യൂ കൾച്ചർ മേഖലയിൽ തൊഴിൽ പരിശീലന കോഴ്സുമായി കൃഷി വകുപ്പ്

tissue-culture
പ്രതീകാത്മകചിത്രം

ടിഷ്യൂ കൾച്ചർ, നഴ്സറി മാനേജ്മെന്റ് മേഖലകളിൽ തൊഴിൽ കണ്ടെത്തുന്നതിനും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പരിശീലന കോഴ്സുമായി കൃഷി വകുപ്പ്. യുവതീയുവാക്കൾക്ക് ശാസ്ത്രീയ പരിശീലനം നൽകി, ഈ രംഗത്ത് മെച്ചപ്പെട്ട തൊഴിൽ സാദ്ധ്യത ലഭ്യമാക്കുകയാണ് ലക്ഷ്യം.

നഴ്‌സറി മേഖലയിൽ നിരവധി ചെറുപ്പക്കാർ കടന്നു വരുന്നുണ്ടെങ്കിലും ഇവരിൽ ഏറിയ പങ്കിനും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവില്ല . പ്ലസ് ടു/വി.എച്ച്.എസ്.ഇയിൽ അഗ്രികൾച്ചർ, ബയോളജി, ബോട്ടണി വിഷയങ്ങളിൽ ഏതെങ്കിലും പഠിച്ചവർക്കാണ് ആറു മാസം ദൈർഘ്യമുള്ള പ്ലാന്റ് ടിഷ്യൂ കൾച്ചർ ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാൻ യോഗ്യത . പരിശീലനം പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ അപ്രന്റിസ്ഷിപ്പ് കാലയളവിൽ പ്രതിമാസം 1,500 രൂപ സ്റ്റൈപ്പെന്റ് നൽകും.കഴക്കൂട്ടം ബയോടെക്നോളജി ആൻഡ് മോഡൽ ഫ്ലോറികൾച്ചർ സെന്ററിലാണ് കോഴ്സ് നടത്തുന്നത്.

  • മൂന്ന് മാസം പരിശീലനവും മൂന്ന് മാസം അപ്രന്റിസ്ഷിപ്പും
  • 35 വയസിൽ താഴെയുള്ളവർക്കാണ് അർഹത.
  • സംവരണ വ്യവസ്ഥകൾ ബാധകമായതിനാൽ പിന്നാക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കും.

English Summary

The Kerala Agriculture Department is introducing a job-oriented training course in the field of plant tissue culture. The programme aims to provide practical skills and employment opportunities for those interested in the growing tissue culture sector.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TISSUE CULTURE TRAINING, KERALA AGRICULTURE DEPARTMENT, TISSUE CULTURE COURSE, JOB TRAINING KERALA, PLANT TISSUE CULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+