SignIn
Kerala Kaumudi Online
Saturday, 07 November 2026 3.13 PM IST

സ്കിൽ ഡവലപ്പ്മെന്റ് കോഴ്‌സുകളിൽ ചേരാം, പഠനവും താമസവും ഭക്ഷണവും പൂർണമായും സൗജന്യം

ddu
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത നൈപുണ്യ വികസന-ഉപജീവന പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY 2.0) സൗജന്യ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ മൊബിലൈസേഷൻ ക്യാമ്പുകളിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ തെരഞ്ഞെടുത്ത സിഡിഎസ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഹെൽത്ത്കെയർ, ടൂറിസം & ഹോസ്പിറ്റാലിറ്റി, ഐ.ടി & ഐ.ടി.ഇ.എസ്, ഏവിയേഷൻ, ഇലക്ട്രോണിക്സ്, ലൊജിസ്റ്റിക്സ്, അപ്പാരൽ, ഇൻസ്ട്രുമെന്റേഷൻ, ബാങ്കിംഗ് & ഫിനാൻഷ്യൽ സർവീസസ്, അയൺ ആൻഡ് സ്റ്റീൽ ഉൾപ്പെടെ തൊഴിൽ സാധ്യതയേറിയ 12-ലധികം പ്രമുഖ മേഖലകളിലെ കോഴ്സുകളിലേകളിലേക്ക് ക്യാമ്പിൽ പങ്കെടുത്ത് രജിസ്റ്റർ ചെയ്യാം.

പഠനം, താമസം, ഭക്ഷണം, യൂണിഫോം, പഠന സാമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സെക്ടർ സ്കിൽ കൗൺസിൽ സർട്ടിഫിക്കറ്റും സൗജന്യ പ്ലേസ്മെന്റ് സഹായവും ലഭിക്കും. തിരുവനന്തപുരം പെരുങ്കിടവിള ബ്ലോക്കുതല മൊബിലൈസേഷൻ ക്യാമ്പ് നവംബർ 10 ന് ആര്യൻകോട് സിഡിഎസ് ഓഫീസിലും കിളിമാനൂർ ബ്ലോക്കുതല മൊബിലൈസേഷൻ ക്യാമ്പ് നവംബർ 12-ാം തീയതി പഴയകുന്നുമ്മേൽ സിഡിഎസ് ഓഫീസിലും നവംബർ 13 ന് വെളളനാട് ബ്ലോക്കുതല ക്യാമ്പ് ആര്യനാട് സിഡിഎസ്സിലും നടക്കും.

ചിറയിൻകീഴ് ബ്ലോക്കുതല മൊബിലൈസേഷൻ ക്യാമ്പ് 14.11.2026 തീയതി രണ്ടാം ശനിയാഴ്ച്ച ചിറയിൻകീഴ് സിഡിഎസ്സിൽ നടക്കും. ഇവയിൽ ഏത് ക്യാമ്പിലും പങ്കെടുത്ത് പ്രോജക്ടിന്റെ ഭാഗമായി രജിസ്റ്റർ ചെയ്യാൻ എല്ലാ രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കും അവസരം ഉണ്ടാകും.

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലയിലെ 18-നും 35-നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്കോ അവരുടെ രക്ഷാകർത്താക്കൾക്കോ ആണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. (സ്ത്രീകൾ, PWD, PVTG കാറ്റഗറിക്ക് 45 വയസ്സ് വരെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം) എല്ലാ ക്യാമ്പുകളും അതത് ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാകും സംഘടിപ്പിക്കുക.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളോ രക്ഷാകർത്താക്കളോ സി.ഡി.എസ് ഓഫീസുകളിൽ നടക്കുന്ന ക്യാമ്പുകളിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 9744324071, 9809922972, 8281318708, 7559069727 നമ്പരുകളിൽ സർക്കാർ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.00 മണിക്കും വൈകിട്ട് 05.00 മണിക്കും ഇടയിൽ വിളിക്കുക.

English Summary

Kudumbashree Mission is organizing DDU-GKY 2.0 mobilization camps in Thiruvananthapuram for free skill development courses. Rural youth aged 18-35 can register for training in over 12 sectors like healthcare and IT. The scheme offers free education, accommodation, food, and placement assistance, aiming to empower participants with government-approved certifications and job opportunities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKILL DEVELOPMENT COURSES, SKILL TRAINING PROGRAMS, SKILL DEVELOPMENT ADMISSION, നൈപുണ്യ വികസന കോഴ്സുകൾ, SKILL COURSES KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+