SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

യു.ഡി.എഫിന് നൂറ് സീറ്റ്:കെ.സുധാകരൻ

sudhakaran

കണ്ണൂർ: സംസ്ഥാനത്ത് ഭരണതുടർച്ചയുണ്ടാകില്ലെന്നും നൂറു സീറ്റുമായി അധികാരത്തിലെത്തുമെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തകരും അനുഭാവികളും സജീവമായി പങ്കെടുത്തുവെന്നും തനിക്ക് ലഭിച്ച വിവരങ്ങൾ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും സുധാകരൻ കിഴുന്ന സൗത്ത് യു.പി.സ്‌കൂളിൽ വോട്ടു ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സംസാരത്തിനിടെ തുടർഭരണം അവസാനിക്കില്ലെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ തുടർഭരണം അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിച്ചു. .സണ്ണി ജോസഫിനെ തോൽപ്പിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സണ്ണി ജോസഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതെസമയം സണ്ണി ജോസഫ് എ.ഐ.സി.സിക്ക് അയച്ചു എന്ന് പറയപ്പെടുന്ന വിവാദമായ കത്ത് യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വസ്തുത സ്ഥിരീകരിക്കാൻ ശരിയായ വഴിയിലൂടെയുള്ള പരിശോധനയും ഇൻവെസ്റ്റിഗേഷനും ആവശ്യമാണ്. അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുധാകരൻ പറഞ്ഞു.

തനിക്കെതിരെ ദുരുദ്ദേശ പ്രചാരണം;
തിരഞ്ഞെടുപ്പ് ദിനത്തിൽ കോൺഗ്രസ് ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന തരത്തിൽ ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ച വാർത്തകൾ ദുരുദ്ദേശ്യപൂർവം അവതരിപ്പിക്കപ്പെട്ടതാണെന്ന് സുധാകരൻ വ്യക്തമാക്കി. ഒരു ചാനൽ ആദ്യം പടച്ചുവിട്ട അടിസ്ഥാനരഹിതമായ വാർത്ത ചില ഓൺലൈൻ ചാനലുകളും ഓൺലൈനുകളും ഏറ്റുപിടിച്ച്നൽകുകയായിരുന്നു . സത്യം മറച്ചുവെച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ മാദ്ധ്യമധർമ്മത്തിന്റെ നഗ്നമായ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ,സംസ്ഥാനത്ത് ഇടതുപക്ഷ സർക്കാരിനെതിരെ ശക്തമായ ജനവികാരം ഇതിനകം രൂപപ്പെട്ടുകഴിഞ്ഞെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA