SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

വിള ഇൻഷ്വറൻസ്: നൽകാനുള്ളത് 32.73 കോടി

a

തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഇൻഷ്വർ ചെയ്ത കർഷകർക്ക് നൽകാനുള്ള കുടിശ്ശിക 32.73 കോടി രൂപ.കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിൽ 45.9 കോടി രൂപയും കുടിശ്ശികയുണ്ട്. 10,026 കർഷകർക്കാണ് കുടിശ്ശിക തുക നൽകാനുള്ളത്.

പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ഇൻഷ്വറൻസ് എടുക്കാതിരുന്ന വിവിധ കർഷകർക്ക് പ്രകൃതി ക്ഷോഭം കാരണം നൽകാനുള്ള വിഹിതത്തിൽ 2021 മുതലുള്ള തുക കുടിശ്ശികയാണ്.കർഷകർക്ക് കടാശ്വാസ കമ്മിഷൻ അനുവദിച്ച തുകയിൽ സർക്കാരിന്റെ വിഹിതമായി 277 കോടി രൂപ കുടിശ്ശികയാണ്. ഈ തുക നൽകാത്തതിന്റെ പേരിൽ പ്രമാണം ബാങ്കുകൾ തിരികെ നൽകുന്നില്ല. 2020ൽ നിലവിൽ വന്ന കർഷക ക്ഷേമനിധി ബോർഡിൽ ഇതു വരെ 12,000 കർഷകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കർഷകരിൽ നിന്നുള്ള അംശദായം സർക്കാറിന് അടച്ചിട്ടില്ല. 2026 ഡിസംബറിൽ അതും കുടിശ്ശികയാകും.കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ മൂന്നു വർഷക്കാലം ഇതിനായുള്ള ഫയൽ ധനകാര്യ വകുപ്പിന് മുന്നിലെത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA