
തിരുവനന്തപുരം: നെൽ കർഷകരുടെ രജിസ്ട്രേഷൻ കൊയ്‌ത്തിനു മുമ്പ് പൂർത്തിയാക്കും. പി.ആർ.എസ് രസീത് (പാഡി രസീത് സ്ലിപ്പ്) പാടത്തു തന്നെ നൽകാനും തീരുമാനമായി. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, കൃഷിമന്ത്രി ടി. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ഇത്തവണത്തെ നെല്ല് സംഭരണം സുഗമമാക്കുന്നതിനുള്ള അഭിപ്രായങ്ങൾ യോഗം വിലയിരുത്തി.
സംഭരണം സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കൃഷി ഡയറക്ടറേയും സപ്ലൈകോ എം.ഡിയേയും ചുമതലപ്പെടുത്തി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട അപേക്ഷകൾ, ബില്ലുകൾ, ആനുകൂല്യങ്ങൾ എന്നിവയ്‌ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഏതു പോർട്ടൽ വേണമെന്ന് തീരുമാനിക്കും. കൃഷിവകുപ്പിന്റെ എയിംസ് പോർട്ടൽ, കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ പോർട്ടലായ കതിർ എന്നിവയാണ് പരിഗണിക്കുന്നത്.
അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹജ് ആലം, കൃഷിവകുപ്പ് സ്‌പെഷൽ സെക്രട്ടറി ടി. സുഭാഷ്, കൃഷി ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ എം.ഡി ജയകൃഷ്ണൻ വി. മോഹൻ, സിവിൽ സപ്ലൈസ് കമ്മിഷണർ കെ. ഹിമ, പാഡി മാനേജർ സീനു ജോർജ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |