SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

കുപ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും

n

മന്ത്രി പി.എ മുഹമ്മദ് റിയാസ്

'എൽ.ഡി.എഫ് ഭരണകാലത്ത് കേരളത്തിലുണ്ടായ വികസനം ജനം തിരിച്ചറിയുന്നുണ്ട്. അനാവശ്യ വിവാദങ്ങൾക്ക് മറുപടിയില്ല...' കേരളം ഉറ്റുനോക്കുന്ന ബേപ്പൂർ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെക്കുറിച്ച് പറയും മുമ്പ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇങ്ങനെ. ബേപ്പൂരിന്റെയും കേരളത്തിന്റെയും രാഷ്ട്രീയം പറയുന്നു റിയാസ്.

?ബേപ്പൂരിൽ ഇത്തവണ എങ്ങനെ

കക്ഷിരാഷ്ട്രീയ ഭേദമെന്യേ ബേപ്പൂരിൽ ജനം എനിക്ക് വോട്ട് ചെയ്യും. വികസനത്തിന്റെ കാര്യത്തിൽ ബേപ്പൂരിലെ ജനങ്ങൾ സംതൃപ്തരാണ്. അടിസ്ഥാന സൗകര്യവികസനത്തിലും പശ്ചാത്തല സൗകര്യവികസനത്തിലുമെല്ലാം ബേപ്പൂർ നന്നായി മുന്നേറിയിട്ടുണ്ട്. 2021ൽ എൽ.ഡി.എഫിന് ലഭിച്ചത് സർവകാല റെക്കോഡ് വോട്ടാണ്. 82000. 2026ൽ 82000ത്തിലധികം വോട്ട് വാങ്ങി എൽ.ഡി.എഫ് ബേപ്പൂരിൽ മികച്ച നിലയിൽ ജയിക്കും.

?കേരളത്തിൽ ഒരു സ്ഥാനാർത്ഥിക്കുമെതിരേ ഇല്ലാത്ത വിധം വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടാവുന്നു

തിരഞ്ഞെടുപ്പ് എന്നുപറഞ്ഞാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തിമത്സരമല്ല. വ്യക്തിപരമായ അധിക്ഷേപം നടത്തേണ്ടവർക്ക് നടത്താം. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യക്തി അധിക്ഷേപത്തിന്റെ ഏക ഇര ഞാനല്ല. രാഹുൽ ഗാന്ധിയും പാണക്കാട് തങ്ങളടക്കം യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ഇദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾക്കിരയായവരാണ്. അതേരീതിയിൽ മറുപടി പറയാൻ ഞാനില്ല. അനാവശ്യ വിവാദങ്ങളും ബഹളവും ജനത്തിന് താത്പ്പര്യമില്ല.

?അൻവറിന്റെ വ്യക്തി അധിക്ഷേപത്തിനെതിരെ പരാതി പോവുകയാണല്ലോ

എൽ.ഡി.എഫ് പരാതി നൽകുന്നുണ്ട്.

?എതിർക്കുന്നവർ ബേപ്പൂരിൽ പണമൊഴുക്കുന്നുണ്ടെന്നാണ് പ്രചാരണം

ബേപ്പൂരിലെ വോട്ടർമാർ പ്രബുദ്ധരാണ്. ചിലരുടെ ധാരണ പണത്തിനു മീതെ പരുന്തും പറക്കില്ല എന്നാണ്. എന്നാൽ പണത്തിനുമേലെ ബേപ്പൂർ പറക്കും.

?മൂന്നാം ഇടത് സർക്കാർ വരുമോ

എല്ലാ അർത്ഥത്തിലും കേരളീയ ജനത ഈ സർക്കാരിനെ അംഗീകരിക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ജനങ്ങളിൽ നിന്ന് കിട്ടുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കെതിരെ ഒരുതരത്തിലുമുള്ള ആരോപണവും ജനങ്ങളുയർത്തുന്നില്ല. കേരളം കഴിഞ്ഞ പത്തുവർഷംകൊണ്ട് നേടിയത് സങ്കൽപ്പത്തിനപ്പുറത്തുള്ള വികസനമാണ്. ഓരോ പദ്ധതിയായി പറയുന്നില്ല. അതെല്ലാം ജനങ്ങളുടെ മനസിലുണ്ട്. അതെല്ലാം വോട്ടാവും. ഇത്തവണ എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രികയിൽ വരുന്ന അഞ്ചുവർഷം കൊണ്ട് കേരളം എന്താവണമെന്നും ജനതയുടെ ജീവിത നിലവാരം എങ്ങനെയാവണമെന്നും വ്യക്തമായി പറയുന്നുണ്ട്. പറയുന്നത് നടപ്പിലാക്കുന്ന സർക്കാരാണിതെന്ന് ജനത്തിന് ബോദ്ധ്യമുള്ളതിനാൽ മൂന്നാം ഇടത് സർക്കാർ ഉറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA