
തിരുവനന്തപുരം: പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 9 സ്‌കൂളുകൾ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിന് അർഹരായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആദ്യമായാണ് സ്‌കൂളുകൾക്ക് പുരസ്‌കാരം നൽകുന്നത്.ഒന്നാംസ്ഥാനത്തിന് 5 ലക്ഷം രൂപവീതവും,രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനത്തിന് 1 ലക്ഷംരൂപ വീതവുമാണ് നൽകുന്നത്.
പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബീമാപ്പള്ളി ജി.യു.പി.എസിനാണ്. മല്ലപ്പള്ളി സെന്റ് ഫിലോമിനാസ്യു.പി സ്‌കൂൾ രണ്ടാം സ്ഥാനവും എടവക നാഷണൽ എൽ.പി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
മഞ്ചേരി ഗവ. ബോയ്സ് എച്ച്.എസ്.എസാണ് സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത്. കോട്ടയം മൗണ്ട് കാർമൽ എച്ച്. എസ്.എസ് രണ്ടാം സ്ഥാനവും ഇരിട്ടി ചാവശ്ശേരി ജി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കന്റി വിഭാഗത്തിൽ മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, കമ്പല്ലൂർ ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.സെപ്തംബർ 5 ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |