SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.08 PM IST

തലസ്ഥാനത്ത് ആര് ജയിക്കുമെന്ന് സ്‌ത്രീകൾ തീരുമാനിക്കും; എല്ലാ മണ്ഡലങ്ങളിലും മുന്നിൽ സ്‌ത്രീകൾതന്നെ

READ ENGLISH VERSION
voters

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പല പോളിംഗ് ബൂത്തുകളിലും രാവിലെ മുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്. തലസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ സ്‌ത്രീ വോട്ടർമാരുടെ എണ്ണമാണ് കൂടുതൽ.

അതിനാൽ, സംസ്ഥാനത്തെ തന്നെ നിർണായകമായ പല മണ്ഡലങ്ങളും അടങ്ങുന്ന തിരുവനന്തപുരം ജില്ലയിലെ ഫലം തീരുമാനിക്കുന്നത് സ്‌ത്രീ വോട്ടർമാരായിരിക്കും. ആകെ 25,44,574 വോട്ടർമാരാണ് തിരുവനന്തരപരം ജില്ലയിലുള്ളത്. അതിൽ 13,30,664 സ്‌ത്രീ വോട്ടർമാരും 12,13,858 പുരുഷവോട്ടർമാരും 52 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. മാത്രമല്ല, ഓരോ മണ്ഡലങ്ങളിലും സ്‌ത്രീ വോട്ടർമാരുടെ എണ്ണം തന്നെയാണ് മുന്നിൽ. ഓരോ മണ്ഡലങ്ങളും അവിടുത്തെ വോട്ടർമാരുടെ എണ്ണവും പരിശോധിക്കാം.

  • വർക്കല

പുരുഷൻ - 86,192
സ്ത്രീ - 97,085
ട്രാൻസ് - 3
ആകെ- 1,83,280

  • ആറ്റിങ്ങൽ

പുരുഷൻ - 91,741

സ്ത്രീ - 1,06,201

ട്രാൻസ് - 3
ആകെ - 197945

  • ചിറയിൻകീഴ്

പുരുഷൻ - 90,651
സ്ത്രീ - 1,04,637
ട്രാൻസ് - 8
ആകെ - 1,95,296

  • നെടുമങ്ങാട്

പുരുഷൻ - 94,214
സ്ത്രീ -1,03,827
ട്രാൻസ്1
ആകെ - 1,98,042

  • വാമനപുരം

പുരുഷൻ - 88,274
സ്ത്രീ - 99,552
ട്രാൻസ് - 2
ആകെ - 1,87,828

  • കഴക്കൂട്ടം

പുരുഷൻ - 78,687
സ്ത്രീ - 85,874
ട്രാൻസ് - 0
ആകെ - 1,64,561

  • വട്ടിയൂർക്കാവ്

പുരുഷൻ - 78,573
സ്ത്രീ - 86,696
ട്രാൻസ് - 3
ആകെ 1,65,272

  • തിരുവനന്തപുരം

പുരുഷൻ - 76,234
സ്ത്രീ - 82,297
ട്രാൻസ് -14
ആകെ - 1,58,545

  • നേമം

പുരുഷൻ - 82,666
സ്ത്രീ - 88,504
ട്രാൻസ് - 8
ആകെ 1,71,178

  • അരുവിക്കര

പുരുഷൻ - 86,096
സ്ത്രീ - 95,210
ട്രാൻസ് - 2
ആകെ - 1,81,308

  • പാറശാല

പുരുഷൻ - 95,004
സ്ത്രീ - 1,00,643
ട്രാൻസ് - 1
ആകെ -1,95,648

  • കാട്ടാക്കട

പുരുഷൻ - 85,026
സ്ത്രീ - 92,064
ട്രാൻസ് - 4
ആകെ -1,77,094

  • കോവളം

പുരുഷൻ - 98,323
സ്ത്രീ - 1,02,875
ട്രാൻസ് - 2
ആകെ - 2,01,200

  • നെയ്യാറ്റിൻകര

പുരുഷൻ - 82,177
സ്ത്രീ - 85,199
ട്രാൻസ് -1
ആകെ - 1,67,377

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KERALA ASSEMBLY ELECTION, WOMEN VOTERS, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA