SignIn
Kerala Kaumudi Online
Saturday, 31 October 2026 5.27 PM IST

അണലി, മൂർഖൻ പാമ്പുകളുടെ ഇണചേരൽ കാലം തുടങ്ങുന്നു; മണ്ണിൽ നോക്കിയാൽ സൂചന ലഭിക്കും

തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തുള്ള ഒരു വീട്ടിൽ നിന്ന് വാവാ സുരേഷിന് കോൾ എത്തി. വീടിന് പുറത്ത് ഒരു പാമ്പ് കിടക്കുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു. വലയിൽ കുരുങ്ങി കിടക്കുന്ന മൂർഖനെയാണ് അവിടെ കടന്നത്. രണ്ട് ദിവസത്തോളമായി മൂർഖൻ പെട്ട് കിടക്കുകയാണ്.

രക്ഷപ്പെടാനുള്ള ശ്രമവും മൂർഖൻ നടത്തി. വാലുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ പാട് സമീപത്തെ മണ്ണിലുണ്ടായിരുന്നു. രാവിലെ പരിസരം വൃത്തിയാക്കുന്നതിന് മുൻപ് മണ്ണിൽ നോക്കിയാൽ പാമ്പ് ഇഴഞ്ഞതിന്റെ പാട് കാണാൻ സാധിക്കുമെന്നും ഇതിലൂടെ പാമ്പിന്റെ സാന്നിദ്ധ്യം തിരിച്ചറിയാമെന്നും വാവ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മൂർഖൻ, അണലി എന്നിവയുടെ ഇണചേരലിന്റെ കാലം ആരംഭിക്കുമെന്നും വാവ മുന്നറിയിപ്പ് നൽകി.

കുറച്ചു സമയം കൂടി കിടന്നിരുന്നെങ്കിൽ പാമ്പ് ചത്തുപോയേനെ. ഇങ്ങനെ കിടക്കുന്ന അവസ്ഥയിൽ കടി കിട്ടിയാൽ അപകടമാണ്. തല കുരുങ്ങിയ മൂർഖൻ ചോര ഛർദ്ദിച്ചു. കുരുങ്ങിയ വല ഓരോന്നായി വാവ മുറിച്ചു. ഇതിനിടയിൽ പാമ്പിന്റെ വായിൽ നിന്ന് രക്തം വന്നു. അവശനായ മൂർഖൻ പാമ്പിന് കുടിക്കാൻ വെള്ളം നൽകി. അത് വെള്ളം കുടിക്കുന്നത് കണ്ട് നാട്ടുകാർ അത്ഭുതപ്പെട്ടു. അവസാനം മരണവക്കിൽ നിന്ന് മൂർഖൻ പാമ്പിന് പുനർജന്മം ലഭിച്ചു. കാണുക, തല കുരുങ്ങി ചോര ഛർദ്ദിച്ച പാമ്പിന് വെള്ളം നൽകി ജീവൻ രക്ഷിച്ച കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

snake
snake

English Summary

Snake master Vava Suresh rescued an injured cobra entangled in a net for two days in Menamkulam, Thiruvananthapuram. The snake was bleeding from its mouth. Suresh carefully cut the net, offered water, and saved its life, astonishing locals. He also issued a warning about the upcoming mating season for cobras and vipers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE MASTER, SNAKE RESCUE, SNALE RESCUE FROM TRIVANDRUM HOME, SNAKE RESCUE FROM HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA