SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.02 PM IST

യു.ഡി.എഫ് - ബി.ജെ.പി കൂട്ടുകെട്ട്: പി.ഡി.പി

pdp

കൊച്ചി: യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉറപ്പാക്കാൻ സംഘപരിവാറുമായി ഉണ്ടാക്കിയ കൂട്ടുകെട്ട് വെളിപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പി.ഡി.പി നേതൃയോഗം വിലയിരുത്തി. പ്രധാന മണ്ഡലങ്ങളിൽ ബി.ജെ.പിയെ വിജയിപ്പിക്കുന്നതിന് പകരം എറണാകുളം മുതൽ തിരുവനന്തപുരം വരെ യു.ഡി.എഫിന് അനുകൂലമായി സംഘപരിവാർ വോട്ട് മറിച്ചതായി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് നേരിട്ട് രൂപപ്പെടുത്തിയ കോൺഗ്രസ് - ബി.ജെ.പി. ധാരണ പ്രകാരമുള്ള മൂന്ന് മണ്ഡലങ്ങളിലെ ബി.ജെ.പി വിജയം മതേതര കേരളത്തിന്റെ നിയമസഭാ ചരിത്രത്തിനേറ്റ പ്രഹരമാണ്. പി.ഡി.പി അംഗത്വ പ്രചാരണം ജൂൺ ഒന്നു മുതൽ ആരംഭിക്കാൻ തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA