തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി പുതുക്കി. 2024ൽ ലഭിച്ച അപേക്ഷകൾ വീണ്ടും സൂക്ഷ്മ പരിശോധന നടത്താനാണ് സമിതി. നേരത്തെ ലഭിച്ച 17 അപേക്ഷകളിൽ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഏഴ് പേരെ അഭിമുഖം നടത്തിയിരുന്നു. നാല് ഒഴിവുകളാണുണ്ടായിരുന്നത്. അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പിന്നീട് നടപടി സ്റ്റേ ചെയ്തു. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയിലൂടെ നടപടികൾ തുടരാൻ പിന്നീട് നിർദ്ദേശിച്ചു. ഇതുപ്രകാരമാണ് സെലക്ഷൻ കമ്മിറ്റി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകാണ് അദ്ധ്യക്ഷൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |