
കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചത്. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്.
ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് പറവൂരിലെ ടൗൺഹാളിൽ പൊതുദർശനത്തിന് മൃതദേഹം വച്ചത്. അവിടെ നിന്ന് ഉച്ചയോടെ വസതിയായ ലാഫിംഗ് വില്ലയിൽ എത്തിക്കുകയായിരുന്നു. വീട്ടിലെത്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി വീട്ടുവളപ്പിലായിരിന്നു സംസ്‌കാരം. ന്യൂമോണിയ ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുക്കുന്നു.
സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
പറവൂർ ടൗൺഹാളിലെ പൊതുദർശനം അവസാനിപ്പിച്ച് ഭൗതിക ശരീരം നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയായ ലാഫിംഗ് വില്ലയിൽ എത്തിച്ചു.
മുഖ്യമന്ത്രി വി ഡി സതീശൻ പറവൂർ ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
പറവൂർ ടൗൺഹാളിൽ പൊതുദർശനം ആരംഭിച്ച് മണിക്കൂറുകൾ കഴിയുമ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാഷ്ട്രീയ - കലാരംഗത്ത് നിന്ന് നിരവധിപേർ പറവൂരിൽ എത്തിയിട്ടുണ്ട്.

'മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത പ്രതിഭാധനനായ കലാകാരൻ' - കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
നടൻ സലിം കുമാറിന്റെ വിയോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. വളരെ അടുത്ത വ്യക്തി ബന്ധം സലിം കുമാറുമായി തനിക്കുണ്ടായിരുന്നെന്നും ഈ സ്നേഹ ബന്ധത്തെക്കുറിച്ചു പല അഭിമുഖങ്ങളിലും അദ്ദേഹം വികാര വായ്പ്പൊടെ അനുസ്മരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉറച്ച കോൺഗ്രസുകാരനായിരുന്ന സലിം കുമാർ തന്റെ രാഷ്ട്രീയ ബോധ്യങ്ങളിൽ എന്നും അഭിമാനം കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാള ചലച്ചിത്ര ലോകത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.
'വളരെപ്രായംകുറവുള്ളൊരുമനുഷ്യനാണ്.അദ്ദേഹത്തിന്ഒരുപാട്പ്രായംആയിട്ടില്ല.അതൊക്കെആലോചിക്കമ്പോൾഒരുപാട്സങ്കടംഉണ്ട്. ഞങ്ങളൊന്നിച്ച്അഭിനയിച്ചമഴത്തുള്ളിക്കിലുക്കംഎന്നസിനിമയിലെ ഒരു വരിയാണ് ഞാനിപ്പോൾ ആലോചിക്കുന്നത്.ഞങ്ങൾവന്നുകൊണ്ടിരുന്നവഴിയിലെല്ലാംനല്ലമഴയുണ്ടായിരുന്നു.ആസിനിമയുടെഅവസാനംഒരു ഡയലോഗുണ്ട് ആത്മാവിന്റെസന്തോഷമാണ്മഴയെന്ന്. ആവരി അപ്പോൾആലോചിച്ചപോയി' സലിംകുമാറിന്റെആത്മാവിന്നിത്യശാന്തിനേർന്നുകൊണ്ട്നടിനവ്യനായർപറഞ്ഞു.
സലിംകുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ എത്തിച്ചു. പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിവരെ. സംസ്‌കാരം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ നടക്കും.
'ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും ഇടയ്‌ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്‌ത സലിം നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്...തീരാത്ത സങ്കടമായി സഹോദരാ നിന്റെ വിയോഗം'-നടൻ മമ്മൂട്ടി.
ഔദ്യോഗിക ബഹുമതികളോടെ സലിം കുമാറിന്റെ മൃതദേഹം സംസ്‌കരിക്കും. സർക്കാർ ഉത്തരവിറങ്ങി.
ഇന്ത്യൻ സിനിമയിലേക്ക് മലയാളത്തെ അഭിമാനത്തോടെ ഉയർത്തിയ മഹാനടനാണ് സലിം ഏട്ടൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടിയുള്ള സംസ്‌കാരം നൽകാനാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തീരുമാനം എടുത്തിരിക്കുന്നത്. വ്യക്തിപരമായി ഞങ്ങൾക്കെല്ലാം വലിയ നഷ്‌ടമാണ്. അവസാന കാലംവരെയും തന്റെ നിലപാടുകൾ ഉറച്ച് പറഞ്ഞിരുന്ന രാഷ്‌ട്രീയ ബോദ്ധ്യമുള്ള കലാകാരനായിരുന്നു അദ്ദേഹം'- സിനിമാ സാംസ്‌കാരിക മന്ത്രി പി സി വിഷ്‌ണുനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |