SignIn
Kerala Kaumudi Online
Monday, 03 August 2026 4.38 PM IST

'എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധം'; കടുത്ത വിമർശനവുമായി   ഹൈക്കോടതി

READ ENGLISH VERSION
kerala-high-court
കേരള ഹൈക്കോടതി

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണം നിലനിൽക്കെ എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകി ഡിജിപിയാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണവിധേയന് സ്ഥാനക്കയറ്റം നൽകാൻ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാൻ വിജിലൻസിന്റെ ക്ലിയറൻസ് ആവശ്യമാണ്. അതിനാൽ ഈ സ്ഥാനക്കയറ്റം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോ​ഗം ചെയ്തെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമർശനവും ഉണ്ടായി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിൻ ആഭ്യന്തര വകുപ്പിനുൾപ്പെടെയാണ് പരാതി നൽകിയിരുന്നത്. നടപടി വൈകിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പരാതിക്കാരനെ കേൾക്കാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോട് ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഡിജിപി റാങ്കിലുള്ള ഫയർ‌ഫോഴ്‌സ് മേധാവി നിതിൻ അഗ‌ർവാൾ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രമോഷൻ ലഭിക്കുക. അടുത്ത മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലായതാണ് ഡിജിപി സ്ഥാനത്തേക്ക് എസ് ശ്രീജിത്തിനെ തിരഞ്ഞെടുക്കാൻ കാരണമായത്. രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കേസിൽ എ‌ഡിജിപി എം ആർ അജിത്കുമാർ സസ്പെൻഷനിലായതും ശ്രീജിത്തിനെ തുണച്ചു.

English Summary

The Kerala High Court has strongly criticized the state government's decision to promote ADGP S. Sreejith to DGP. The court questioned the haste, citing pending allegations of unauthorized foreign travel against him. It stated that promoting an officer facing such accusations without Vigilance clearance is against regulations, especially after the court recently quashed a clean chit given to Sreejith.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP S SREEJITH, KERALA HIGH COURT, ADGP PROMOTION RULES, S SREEJITH PROMOTION, S SREEJITH STHANAKAYATTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA