SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.50 AM IST

എ.ഐ സാദ്ധ്യതകൾ ചർച്ച ചെയ്ത് ക്രെഡായ് സ്റ്റേറ്റ്‌കോൺ

1

തിരുവനന്തപുരം: എ.ഐയിലൂടെ റിയൽ എസ്റ്റേറ്റിന്റെ ഭാവി, സാങ്കേതികവിദ്യ അധിഷ്ഠിത നിർമ്മാണ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയ വിവിധ സെഷനുകളോടെ ക്രെഡായ് കേരള സ്റ്റേറ്റ്‌കോൺ -2026 സമാപിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖർ, സാങ്കേതിക വിദഗ്ദ്ധർ, സംരംഭകർ എന്നിവർ പങ്കെടുത്തു. ആദ്യ സെഷനിൽ കുടുംബ വ്യവസായങ്ങളുടെ ദീർഘകാല നിലനിൽപ്പിനും വിജയകരമായ നേതൃത്വ കൈമാറ്റത്തിനും ആവശ്യമായ തന്ത്രങ്ങളെക്കുറിച്ച് പ്രൊഫ.കാവിൽ രാമചന്ദ്രൻ, ബ്രിഗേഡ് ഗ്രൂപ്പിന്റെ എം.ആർ.ജയശങ്കർ, പവിത്ര ശങ്കർ എന്നിവർ സംസാരിച്ചു. ആർക്കിടെക്ചറൽ ഡിസൈൻ, പ്രോജക്ട് പ്ലാനിംഗ്, ചെലവ് നിയന്ത്രണം, ഗുണനിലവാര വർദ്ധന എന്നിവയിലും ചർച്ച നടന്നു. രണ്ടുദിന സമ്മേളനത്തിൽ മേഖലയിലെ ഭാവി, നിക്ഷേപ സാദ്ധ്യത, സാങ്കേതിക നവീകരണം, വ്യവസായ വളർച്ച എന്നിവയെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA