SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.24 PM IST

വോട്ടുചെയ്യാൻ നാട്ടിലേക്കുവരുന്ന പ്രവാസികൾക്ക് ഏറെ സന്തോഷിക്കാം, വൻ കിഴിവുമായി എയർ  ഇന്ത്യ

air-india

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോജകമണ്ഡലത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ടിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വെബ്‌സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ ജൂൺ ഒന്ന് വരെ ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ19ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ ഓഫർ.

ജനാധിപത്യ ബോധത്തെ വളർത്താനും രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവരെ പങ്കാളികളാക്കാനുമാണ്'വോട്ട് അസ് യൂ ആർ' പ്രചാരണമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഡോ.അങ്കുർ ഗാർഗ് പറഞ്ഞു.

കാത്തിരുന്ന പ്രഖ്യാപനം

അവധിക്കാലത്ത് കേരളത്തിൽ നിന്ന് അധിക വിമാന സർവീസുകൾ അടുത്തിടെ എയർ ഇന്ത്യ എക്‌സ്‌പ്രസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതലായും ആഭ്യന്തര - വിദേശ സർവീസുകൾ നടത്താനാണ് പുതിയ തീരുമാനം. എയർ ഇന്ത്യയുടെ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്ന ഓരോ മാസവും മൂന്ന് പുതിയ വിമാനങ്ങൾ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് ആദ്യസമയങ്ങളിൽ എയർ ഇന്ത്യയുടെ ആഴ്ചതോറുമുളള സർവീസുകൾ 93 ആയിരുന്നു. ഇത് 104ആയി ഉയർത്തിയിട്ടുണ്ട്, ഗൾഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന സർവീസുകൾക്ക് പുറമേ ബഹ്‌റൈൻ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയർ ഇന്ത്യ സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും അധിക സർവീസുകൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിൽ ആഴ്ചതോറും നടത്തുന്ന സർവീസുകൾ എയർഇന്ത്യ 77ൽ നിന്നും 87 ആക്കി ഉയർത്തിയിട്ടുണ്ട്. ഇവിടെ നിന്നും റാസൽഖൈമ, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും ബംഗളൂരുവിലേക്കും പുതിയതായി സർവീസുകൾ ആരംഭിച്ചു. കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളും എയർ ഇന്ത്യ ആരംഭിക്കാൻ പോകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA EXPRESS, TICKET CHARGE, DISCOUNT, 19 PERCENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA