SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

ഇ.ഡി കത്തിൽ പ്രാഥമിക പരിശോധന നടത്തണം

e-d

തിരുവനന്തപുരം: ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തുമായി ബന്ധപ്പെട്ട നിയമോപദേശത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദേശത്തുനിന്ന് മടങ്ങി എത്തിയശേഷമാകും തീരുമാനമെടുക്കുക. ചെന്നിത്തല നാളെ മടങ്ങിയെത്തിയ ശേഷം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിയാലോചിക്കും. ഇ.ഡി കത്തിൽ ആദ്യം വിജിലൻസ് പ്രത്യേക വിഭാഗം പ്രാഥമിക പരിശോധന നടത്തണമെന്നാണ് അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ചേർന്നു നൽകിയ നിയമോപദേശത്തിലുള്ളത്.

വീണാ വിജയൻ സി.എം.ആർ.എല്ലിൽ നിന്ന് മാസപ്പടിവാങ്ങിയതിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ, പണം വാങ്ങിയതിന് പകരം സർക്കാർ എന്തെങ്കിലും വഴിവിട്ട സഹായം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തേണ്ടത്. വ്യക്തതയില്ലെങ്കിൽ ഇ.ഡി കത്ത് അവഗണിക്കാമെന്നും നിയമോപദേശത്തിലുള്ളതായി സൂചനയുണ്ട്. അതേസമയം നിയമോപദേശം പരിശോധിച്ചശേഷം നിയമപരമായി തന്നെ മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെടുക്കുക എന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E D
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA