SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.00 AM IST

'കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ല എന്ന് പറഞ്ഞാൽ എല്ലാ തീരുമെന്നാണോ?', പിണറായിക്കെതിരെ അഴിമതി പുറത്തുവരും വരെ വിശ്രമമില്ലെന്ന് സ്വപ്‌ന സുരേഷ്

swapna-suresh
തലസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്ന സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റേയും കുടുംബത്തിന്റേയും അഴിമതി പുറത്തുകൊണ്ടുവരുന്നതുവരെ വിശ്രമില്ലെന്ന് സ്വപ്ന സുരേഷ്.

സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകളിലെ അന്വേഷണത്തിന് തടസ്സമുണ്ടാവുകയാണെങ്കിൽ തന്റെ കൈയ്യിലുള്ള തെളിവുകൾ പുറത്തുവിടുമെന്നും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നസുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരാളെ മാത്രം ചോദ്യം ചെയ്തതുകൊണ്ട് അഴിമതി പുറത്തുവരില്ല. ഈ ഗ്രൂപ്പിൽ പ്രവർത്തിച്ച സിൻഡിക്കേറ്റിനെ പൂർണമായി ചോദ്യം ചെയ്താലേ സത്യാവസ്ഥ പുറത്തുവരൂ. പിണറായിക്കെതിരെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയോട് സ്വപ്ന അഭ്യർത്ഥിച്ചു. നടപടി എടുക്കാതിരുന്നാൽ കൂട്ടുകച്ചവടം ആണെന്ന് മനസിലാക്കും. ജയിലിൽ നിന്നും ഇറങ്ങിയ ശേഷം തനിക്കെതിരെയെടുത്ത കലാപശ്രമം, ഗൂഢാലോചന കേസുകളിൽ നേരായ രീതിയിൽ അന്വേഷിച്ച് അത് ഇല്ലാതാക്കണം.


സ്വർണ്ണക്കടത്ത് കേസിൽ തന്നെ ഉപയോഗിച്ചതുപോലെ ഇപ്പോഴത്തേ കേസിലും പുതിയ അവതാരത്തെ ഉടൻ അറിയാം. സ്വർണക്കടത്ത്, ഡോളർകടത്ത്, സി.എം.ആർ.എൽ എക്സാലോജിക് തുടങ്ങി എല്ലാ അഴിമതികളിലെയും പ്രവർത്തനരീതി സമാനമാണ്. ഇ.ഡിയുടെ കസ്റ്റഡിയിലിരിക്കെ തനിക്ക് ഫോൺ നൽകി ഭീഷണിപ്പെടുത്തിയ അതേ രീതിയാണ് മുൻമന്ത്രി റിയാസിന്റെ സുഹൃത്തിന്റെ കാര്യത്തിലും ആവർത്തിച്ചിരിക്കുന്നത്. ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ് നൽകിയ പ്രസ്താവന പിന്നീട് പിൻവലിക്കുകയാണുണ്ടായത്. 'കൈകൾ ശുദ്ധമാണ്. മടിയിൽ കനമില്ല എന്ന് പറഞ്ഞാൽ എല്ലാ തീരുമെന്നാണോ? സ്വപ്ന ചോദിച്ചു. എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനും സംബന്ധിച്ചു.

English Summary

Swapna Suresh says she will not rest until the corruption allegedly involving former Chief Minister Pinarayi Vijayan and his family is exposed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAPNA SURESH, GOLDSMUGGLING CASE, SWAPNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA