
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടി ചീഫ് കോ - ഓർഡിനേറ്റർ സാബു എം. ജേക്കബ് വഞ്ചിച്ചെന്നും തിരഞ്ഞെടുപ്പിന് ശേഷം ഫോൺ എടുക്കുന്നില്ലെന്നും അഖിൽ ആരോപിച്ചു. സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. ട്വന്റി 20യിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. പാർട്ടിയെ സാബു ജേക്കബ് വ്യക്തിപരമായ നേട്ടത്തിന് ഉപയോഗിക്കുന്നു. ബി.ജെ.പി തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയത് താരങ്ങളെ മത്സരരംഗത്തേക്ക് കൊണ്ടുവരാനാണ്. പാർട്ടി 19 സീറ്റിൽ മത്സരിച്ചത് കൂടുതൽ ഫണ്ട് വാങ്ങാനാണ്. വലിയ സാമ്പത്തിക നഷ്ടമുണ്ടായി, 70,000ൽപരം ഫോളോവേഴ്സിനെ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഘടകത്തിലുമില്ലെന്ന് സാബു
പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ട് വരുന്നവർക്ക് പറ്റിയ പ്രസ്ഥാനമല്ല ട്വന്റി 20യെന്ന് ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബ് പ്രതികരിച്ചു. പാർട്ടിയുടെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല അഖിൽ. മുഴുവൻ സ്ഥാനാർത്ഥികളുടെയും പൂർണ്ണ ചെലവും വഹിച്ചത് പാർട്ടിയാണ്. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനം അഖിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്നതിന് തെളിവാണിതെന്നും സാബു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |