SignIn
Kerala Kaumudi Online
Saturday, 12 September 2026 2.30 AM IST

ഇടുക്കിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു

ff

 തിന്നർ കുടിച്ചതാണെന്ന് പിതാവിന്റെ മൊഴി

അടിമാലി: ഇടുക്കി അടിമാലിയിൽ ഒരു വയസുള്ള ഇരട്ടക്കുട്ടികൾ മരിച്ചു. ഒഴിവത്തും വലിയകാട്ടിൽ അഫ്‌സലിന്റെ മക്കളായ റിഹാൻ, ഇഹാൻ എന്നിവരാണ് മരിച്ചത്. കുട്ടികൾ പെയിന്റിൽ ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് പൊലീസിന് നൽകിയ മൊഴി. ദുരൂഹത തോന്നിയതോടെ പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്. 

ഇന്നലെ രാത്രി ഏഴരയോടെയാണ് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടായതെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. അവശനിലയിലായതോടെ ആശുപത്രിയിലെത്തിച്ചു.
ഒരു കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയിലും വച്ച് മരണമടഞ്ഞു. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിൽ അറിയിച്ചത്. പ്രാഥമിക പരിശോധനയിൽ ഒരു കുട്ടിയുടെ ശരീരത്തിൽ വിഷാംശമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒരു വയസുള്ള കുട്ടികൾ എങ്ങനെ തനിയെ തിന്നർ കുടിച്ചുയെന്നാണ് പൊലീസിന് സംശയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA