തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത്തിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ കൂട്ടായ്മയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ ലക്ഷ്യമിട്ട് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ലൈംഗിക ചുവയുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി. ശിശുക്ഷേമ വകുപ്പ് ഡയറക്ടർ നൽകിയ പരാതിയിലാണ് നടപടി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'റീസർജ്, സേഫ് വുമൺ, സേഫ് കേരള' എന്ന ആശയത്തിൽ വനിതാ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിവരങ്ങൾ മന്ത്രി ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചതിന് പിന്നാലെയാണ് മെൻസ് അസോസിയേഷന്റെ ഭാഗത്തുനിന്ന് സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ ഉള്ളടക്കം പ്രചരിച്ചതെന്നാണ് അധികൃതർ പറയുന്നത്.
തിരുവനന്തപുരം നഗരത്തിലാണ് വനിതാ കൂട്ടായ്മ സംഘടിപ്പിച്ചത്. സംസ്ഥാന വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രാത്രി 9.30 മുതലായിരുന്നു പരിപാടി. എം.ജി റോഡിൽ യൂണിവേഴ്സിറ്റി ജംഗ്ഷൻ മുതൽ ആയുർവേദ കോളേജ് ജംഗ്ഷൻ വരെയായിരുന്നു പരിപാടി നടന്നത്. യൂണിവേഴ്സിറ്റി കോളേജ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും മുൻനിർത്തിയായിരുന്നു കൂട്ടായ്മ സംഘടിപ്പിച്ചത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്.
Thiruvananthapuram: Cyber police have arrested Vattiyoorkavu Ajith, president of the All Kerala Men’s Association, over alleged derogatory social media content targeting a women’s gathering organised by the Women and Child Development Department.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |