ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം" എന്നാക്കാനുള്ള നടപടികൾ പൂർണമായി. രാഷ്ട്രപതി ദ്രൗപദി മുർമു ബില്ലിന് ഇന്നലെ അംഗീകാരം നൽകി. ഇതു സംബന്ധിച്ച വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. ഭരണഘടനയിലും ഔദ്യോഗിക രേഖകളിലുമെല്ലാം കേരള എന്നത് 'കേരളം" എന്നാകും.
ഓഗസ്റ്റ് 11-നാണ് ബിൽ ലോക്സഭ പാസാക്കിയത്. അടുത്തദിവസം രാജ്യസഭയിലും പാസാക്കി.
സംസ്ഥാനത്തിന്റെ പേര് 'കേരളം" എന്നാക്കി മാറ്റുന്നതിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 2024-ൽ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |