SignIn
Kerala Kaumudi Online
Tuesday, 18 August 2026 12.46 AM IST

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് പുതിയ വന്ദേഭാരത് ,​ തിരുവനന്തപുരം വഴി സ്ലീപ്പറും

READ ENGLISH VERSION
vande-bharath-
വന്ദേഭാരത് ട്രെയിൻ (ഫയൽചിത്രം )​

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് പുതിയ വന്ദേഭാരത് സർവീസുകൾ കൂടി ലഭിക്കുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വന്ദേഭാരത് സ്ലീപ്പർ ട്രെയിനാണ് ഇനി വരികയെന്നും എത്രയും പെട്ടെന്ന് ഇത് സാദ്ധ്യമാകുമെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എറണാകുളം - ബംഗളുരു വന്ദേഭാരത് എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 16 ആക്കി ഉയർത്തിയതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ മൂന്ന് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തിൽ സർവീസ് നടത്തുന്നത്. കാസർകോട് - തിരുവനന്തപുരം,​ മംഗലാപുരം- തിരുവനന്തപുരം,​ എറണാകുളം - ബംഗളുരു എന്നിവയാണവ. ​ ഇതിന് പുറമെയാണ് രണ്ടെണ്ണം കൂടി വരാൻ പോകുന്നത്. രാത്രിയാത്ര എളുപ്പമാക്കാനാണ് ബംഗളുരുവിൽ നിന്ന് സ്ലീപ്പർ ട്രെയിൻ ആരംഭിക്കുന്നത്. ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് എറണാകുളം വഴി നാഗർകോവിലിലേക്ക് ആയിരിക്കും സർവീസ്. ഇത് സാദ്ധ്യമായാൽ തിരുവനന്തപുരം - ബംഗളുരു വന്ദേഭാരത് വേണമെന്ന ആവശ്യത്തിനും പരിഹാരമാകും. പൂജയ്ക്കോ ക്രിസ്മസിനോ സ്ലീപ്പർ എത്തുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി പറഞ്ഞു.

ഗോവയിൽ നിന്ന് മംഗളുരു വരെ സർവീസ് നടത്തുന്ന വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നത് സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.മഡ്‌ഗാവിൽ നിന്ന് മംഗളുരു വരെ സർവീസ് നടത്തുന്ന വന്ദേഭാരത് കണ്ണൂർ വരെ നീട്ടണം എന്ന ആവശ്യം നേരത്തെ തന്നെയുണ്ട്. ഇത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ട കാര്യമാണ് സുരേഷ് ഗോപി സൂചിപ്പിച്ചത്.

English Summary

Union Minister Suresh Gopi indicated Kerala will receive two new Vande Bharat services, including a sleeper train from Bengaluru via Ernakulam to Nagercoil. He also hinted at extending the Goa-Mangaluru service to Kozhikode. The announcement came during a flag-off event for expanding coaches on the Ernakulam-Bengaluru Vande Bharat, adding to Kerala's existing three routes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALURU SLEEPER, BENGALURU KERALA VANDE BHARATH, VANDE BHARATH SLEEPER, BANGLADESH, KERALA RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA