SignIn
Kerala Kaumudi Online
Saturday, 13 June 2026 2.16 AM IST

ഏത് ചട്ടമാണ് ലംഘിച്ചതെന്ന് 'അമ്മ' വ്യക്തമാക്കണം;അൻസിബ

ansiba-hassan

കൊച്ചി: താരസംഘടന അമ്മ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് അതിവേഗം മറുപടി നൽകി അൻസിബ ഹസൻ. നോട്ടീസിലെ ആരോപണങ്ങൾ വ്യക്തമല്ലെന്നും വ്യവസ്ഥകൾക്ക് വിരുദ്ധമായി താൻ എന്താണ് ചെയ്തതെന്ന് അറിയിക്കണമെന്നും മറുപടിയിൽ ആവശ്യപ്പെട്ടു. 17നകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്‌ച വൈകിട്ട് നൽകിയ നോട്ടീസിന് രാത്രി തന്നെ അൻസിബ മറുപടി നൽകി. സംഘടനയുടെ ഏതൊക്കെ ചട്ടങ്ങളാണ് ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്ന് മുൻ ജോയിന്റ് സെക്രട്ടറി കൂടിയായ അൻസിബ ആവശ്യപ്പെട്ടു. ടിനി ടോമുമായും ലക്ഷ്‌മിപ്രിയയുമായുള്ള പ്രശ്നങ്ങൾ വ്യക്തിപരമായതിനാലാണ് നിയമനടപടികൾ സ്വീകരിച്ചത്.

സംഘടനയ്‌ക്ക് കളങ്കംവരുത്തുന്ന പരസ്യപ്രസ്താവന നടത്തി, പറഞ്ഞു തീർക്കാമായിരുന്ന പ്രശ്നങ്ങളിൽ പരസ്യപ്രസ്താവന നടത്തി, സംഘടനയെ തകർക്കുന്ന വിധത്തിൽ പെരുമാറി തുടങ്ങിയ ആരോപണങ്ങളാലാണ് നിർവാഹകസമിതി യോഗതീരുമാന പ്രകാരം ജനറൽ സെക്രട്ടറി നോട്ടീസ് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA