
തിരുവനന്തപുരം:ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ.യും വികസന ആശയങ്ങളുടെ പ്രയോക്താവുമായ ജി.വിജയരാഘവനെ സംസ്ഥാന ആസൂത്രണബോർഡിലെ വിദഗ്ദ്ധ അംഗമായി നിയമിച്ചു.മുൻ യു.ഡി.എഫ് ഭരണകാലത്തും അദ്ദേഹം ആസൂത്രണബോർഡ് അംഗമായിരുന്നു. അദ്ദേഹം ഉൾപ്പെടെ നാല് വിദഗ്ദ്ധ അംഗങ്ങളെയാണ് നിയമിച്ചത്.മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറിനെ വൈസ് ചെയർമാനായി നേരത്തെ നിയോഗിച്ചിരുന്നു.
പ്രശസ്ത പരിസ്ഥിതി വിദഗ്ദ്ധൻ ശ്രീധർ രാധാകൃഷ്ണൻ,കില മുൻ ഡയറക്ടർ ഡോ.പി.പി.ബാലൻ,കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആശയപ്രചാരകനും തന്ത്രഞ്ജനുമായിരുന്ന വരുൺ സന്തോഷ് തുടങ്ങിയവരാണ് മറ്റ് മൂന്ന് വിദഗ്ദ്ധാംഗങ്ങൾ.
മുഖ്യമന്ത്രി വി.ഡി.സതീശനാണ് ആസൂത്രണബോർഡ് ചെയർമാൻ. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി,സണ്ണിജോസഫ്,മോൻസ് ജോസഫ്,ഷിബു ബേബി ജോൺ,സി.പി.ജോൺ എന്നിവർ അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |