
മഞ്ചേരി : 11, 12 വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ കേസിൽ അമ്പതുകാരനായ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ കോടതി ജഡ്ജ് കെ.എസ്. വരുൺ 60 വർഷം വീതം കഠിനതടവിന് ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ഭർത്താവ് ഉപേക്ഷിച്ച അഞ്ച് കുട്ടികളുടെ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു പ്രതി. ഈ ബന്ധത്തിൽ ഇയാൾക്കൊരു കുട്ടിയുമുണ്ട്. 12കാരിയെ 2023 മുതലും 11കാരിയെ 2025 മുതലും പീഡനത്തിന് ഇരയാക്കി വരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |