തിരുവനന്തപുരം:സാഹിത്യകാരനും ചലച്ചിത്രകാരനുമായ സതീഷ്ബാബു പയ്യന്നൂരിന്റെ സ്മരണാർത്ഥം സതീഷ്ബാബു പയ്യന്നൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് സി.വി.ബാലകൃഷ്ണൻ അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 13ന് തൃശൂർ കേരള സാഹിത്യ അക്കാഡമി എം.ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ സി.വി.ബാലകൃഷ്ണന് നൽകുമെന്ന് ജൂറി ചെയർമാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ അറിയിച്ചു. ജൂറി അംഗങ്ങളായ ഡോ.എം.രാജീവ്കുമാർ, വി.വി.പ്രഭാകരൻ, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി അനിൽകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |