SignIn
Kerala Kaumudi Online
Saturday, 17 October 2026 2.57 AM IST

ഇടുക്കിയിലെ ഭൂമി കൈയേറ്റം: നടപടിക്ക് ഹൈക്കോടതി നിർദ്ദേശം

a

കൊച്ചി: ഇടുക്കി ജില്ലയിൽ മൂന്നാർ അടക്കമുള്ള മേഖലയിലെ ഭൂമികൈയേറ്റങ്ങൾ തടയണമെന്നും വീഴ്ചയുണ്ടായാൽ ശക്തമായ നടപടിയെടുക്കുമെന്നും ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഭാവിയിലെ കൈയേറ്റങ്ങൾ തടയാൻ മാത്രമല്ല മുമ്പുണ്ടായതിലും നടപടി വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ഇടുക്കിയിലെ കൈയേറ്റങ്ങൾ തടയണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഏലപ്പാട്ടം പുതുക്കുന്ന വിഷയത്തിലടക്കം ഉയർന്ന ആരോപണങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.സി. വിൻസന്റ് വിശദീകരിച്ചു. ഡിജിറ്റൽ സർവേയ്ക്കൊപ്പം പട്ടയത്തിന്റെ പരിശോധനയും പ്രത്യേക അന്വേഷണസംഘം നടത്തും. ഡിജിറ്റൽ സർവേയുടെ വിവരങ്ങൾ ലഭിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കോടതിയിൽ അറിയിച്ചു. ഈ വിവരങ്ങൾ ലഭ്യമാക്കാമെന്ന് സർക്കാർ ഉറപ്പുനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA