
തിരുവനന്തപുരം: പാലക്കാട് മീനാക്ഷിപുരത്ത് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ തമിഴ്നാട് പൊലീസിന്റെ സഹായം തേടിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. തമിഴ്നാട് ഇന്റലിജൻസ് മേധാവിക്ക് ഇതുസംബന്ധിച്ച് വിവരങ്ങൾ കൈമാറി. അന്വേഷണത്തിനായി കൊഴിഞ്ഞമ്പാറ സി.ഐയുടെ നേതൃത്വത്തിൽ പത്തംഗ എസ്.ഐ.ടി രൂപീകരിച്ചു. 7പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു. അന്വേഷണം ഊർജ്ജിതമാക്കാനും ശക്തമായ നടപടികളെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാൻ സമൂഹമാദ്ധ്യമങ്ങളിലുൾപ്പടെ ഫോട്ടോ പ്രചരിപ്പിച്ചിട്ടുണ്ടെന്നും സുമേഷ് അച്യുതന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |