SignIn
Kerala Kaumudi Online
Saturday, 17 October 2026 1.23 AM IST

അഭിമന്യു കേസ്: രണ്ടാംദിനവും മുഖംമൂടിയിട്ട് പ്രതികൾ

a

കൊച്ചി: അഭിമന്യു കേസ് വിചാരണയുടെ രണ്ടാം ദിനത്തിലും മുഖംമൂടിയും ഒരേ രീതിയിലുള്ള വസ്ത്രധാരണവുമായാണ് പ്രതികളായ പോപ്പുലർഫ്രണ്ട് പ്രവർത്തകർ കോടതിയിലെത്തിയത്. പ്രതിക്കൂട്ടിൽ മുഖംമൂടി മാറ്റിയാണ് ഹാജരായത്. എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. സാക്ഷികൾക്ക് ആശക്കുഴപ്പമുണ്ടാക്കുന്ന രൂപമാറ്റത്തിനെതിരേ ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ആദ്യദിവസം താക്കീത് നൽകിയിരുന്നു. 16 പ്രതികളേയും അഭിമന്യുവിനൊപ്പം കുത്തേറ്റ സുഹൃത്ത് അർജുൻ, ബോബിൻസ് എന്നിവർ തിരിച്ചറിഞ്ഞു. എസ്.എഫ്.ഐയുടെ ചുവരെഴുത്തിനു മുകളിൽ ക്യാമ്പസ് ഫ്രണ്ടിന്റെ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് കാരണമായതെന്ന മൊഴി സാക്ഷികൾ ആവർത്തിച്ചു. കോളേജ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദിനൊപ്പം പുറത്തുനിന്നുള്ള സംഘത്തേയും കണ്ടതോടെ അഭിമന്യുവും അർജുനും ചോദ്യം ചെയ്തു. തുടർന്ന് ഷിഫാസ് എന്നയാൾ അഭിമന്യുവിനെ പിടിച്ചുനിറുത്തുകയും സഹൽ കുത്തുകയുമായിരുന്നു. ജിസൽ റസാഖാണ് തന്നെ വട്ടംപിടിച്ചതെന്നും മുഹമ്മദ് ഹാഷിമാണ് കുത്തിയതെന്നും അർജുൻ മൊഴിനൽകി. ദൃക്‌സാക്ഷികളുടെ വിസ്താരം പ്രോസിക്യൂഷൻ ഇന്നും തുടരും. ഇതിനുശേഷം എതിർവിസ്താരം നടത്താമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം അനുവദിച്ചിട്ടുണ്ട്. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യു 2018 ജൂലായ് രണ്ടിനാണ് കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA