SignIn
Kerala Kaumudi Online
Thursday, 30 July 2026 1.37 PM IST

പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ്,​ ബേപ്പൂരിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

arrest-
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയ പശ്ചിമ ബംഗാൾ സ്വദേശിയെ പാകിസ്ഥാൻ ബന്ധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ യുവാവ് പാക് സ്വദേശിയുമായി നിരന്തരം വാട്സാപ്പ് ചാറ്റ് നടത്തിയിരുന്നതായി പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ഇന്നലെ ഉച്ചയോടെ ഹാർബറിലെത്തിയ യുവാവിനെ സംശയാസ്പദമായി കണ്ടതിനെ തുടർന്നാണ് പൊലീസ് ചോദ്യം ചെയ്തത്. മത്സ്യബന്ധന ബോട്ടിൽ ജോലിക്കെത്തിയതെന്നായിരുന്നു യുവാവിന്റെ മറുപടി. എന്നാൽ ഏത് ബോട്ടിലാണെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാ‍ൾ ബംഗാൾ സ്വദേശിയാണെന്ന് വ്യക്തമായത്.

യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ പാക് പൗരനുമായി നിരന്തരം ചാറ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. തനിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും അതിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പാകിസ്ഥാൻ സ്വദേശിയുമായി ചാറ്റ് ചെയ്തതെന്നുമാണ് യുവാവിന്റെ വിശദീകരണം. എന്നാൽ ഇയാളുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

ബേപ്പൂർ സ്റ്റേഷനിൽ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു വരികയാണ്. ഫോൺ രേഖകൾ അടക്കം വളരെ ആഴത്തിൽ പരിശോധിച്ചുവരികയാണെന്ന് ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ പ്രേംജിത്ത് അറിയിച്ചു.

English Summary

Police in Kozhikode have detained a West Bengal native who arrived at Beypore Harbour to work on a fishing boat after discovering repeated WhatsApp chats with a Pakistani national. The man claimed the conversations were related to his YouTube channel, but officials remain unconvinced. Kerala Police, the Intelligence Bureau, and the Coast Guard are jointly investigating his phone records and activities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGAL NATIVE, ARRESTED IN BEYPORE, SUSPICIOUS WHATSAPP CHAT, PAKISTAN CITIZEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA