
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബി.ടെക് പരീക്ഷയിൽ 60.1% വിജയം. ബി.എച്ച്.എം.ടി.സിക്ക് 76.1%, ബി.ഡെസിന് 84.72% വീതമാണ് വിജയം.സർവകലാശാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിത്. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിലാണ് (സി.ഇ.ടി) ഏറ്റവുമധികം വിജയം.82കോളേജുകൾക്ക് 40ശതമാനത്തിലേറെയും 62കോളേജുകൾക്ക് 50ശതമാനത്തിലേറെയും വിജയമുണ്ട്.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണാണ് ഫലപ്രഖ്യാപനം നടത്തിയത്.
127കോളേജുകളിൽ 40ബ്രാഞ്ചുകളിലായി 30,810 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. 18,515 പേർ വിജയിച്ചു.11937 പെൺകുട്ടികളിൽ 9203 പേർ (77.1%) വിജയിച്ചു.18,873 ആൺകുട്ടികളിൽ 9322 പേരാണ് (49.4%) വിജയിച്ചത്.1376 പേർ 9-ന് മുകളിലും 6309 പേർ 8-ന് മുകളിലും സി.ജി.പി.എ (ക്യുമിലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) നേടി. മേയ് 16ന് അവസാനിച്ച അവസാന സെമസ്റ്റർ പരീക്ഷയുടെ ഫലം 26ദിവസത്തിനകമാണ് പ്രസിദ്ധീകരിച്ചത്.സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ നടത്തിയ ഫലപ്രഖ്യാപന ചടങ്ങിൽ വൈസ് ചാൻസലർ ഡോ.സിസ തോമസ്,പരീക്ഷ കൺട്രോളർ ഡോ.ലിബീഷ് ടി.എം,രജിസ്ട്രാർ ഗോപിൻ.ജി,ഡീൻ ഡോ.വിനു തോമസ്,ജോയിന്റ് ഡയറക്ടർ ഡോ.ബിജോയ് എബ്രഹാം,അസി.ഡയറക്ടർ സുർജിത്.എസ്,പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർമാരായ ആനന്ദ്,സലിൽ റോഷ് എന്നിവർ പങ്കെടുത്തു.
ബി.ടെക് ഓണേഴ്‌സ്
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്നവർക്കുള്ള ബി.ടെക് ഓണേഴ്സിന് 965 പേർ അർഹരായി.2207 വിദ്യാർഥികൾ ബി.ടെക് മൈനർ ബിരുദത്തിന് അർഹരായി.ഓണേഴ്‌സും മൈനറും ഒരുമിച്ചു നേടിയത് 310 പേരാണ്.
വിജയത്തിൽ മുന്നിൽ ഇവർ
1.കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം-86.2%
2.പൂജപ്പുര എൽ.ബി.എസ് വനിതാ എൻജി. കോളേജ്- 85.9%
3.മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ്- 85.8%
4.ബാർട്ടൺഹിൽ ഗവ. എൻജിനിയറിംഗ് കോളേജ്- 85.1%
5.തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളേജ്- 82.6%
മുൻ വർഷങ്ങളിലെ വിജയം
2019-ൽ 36.5%
2020-ൽ 46.5%
2021-ൽ 51.86%
2022-ൽ 50.47%
2023-ൽ 55.6%
2024 ൽ 53.03%
2025-ൽ 51%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |