SignIn
Kerala Kaumudi Online
Monday, 08 June 2026 11.44 PM IST

ബഡ്ജറ്റ് നടപടികൾക്ക് തുടക്കം

1

തിരുവനന്തപുരം: ആദ്യ ബഡ്ജറ്റ് ചർച്ചകൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി.ഡി.സതീശൻ. 2016ൽ ഉമ്മൻ ചാണ്ടിക്ക് ശേഷം ആദ്യമായാണ് ഒരു മുഖ്യമന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. 19നാണ് ബഡ്ജറ്റ് അവതരണം. നാല് മാസം മുമ്പ് മുൻധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച 2026-27 ബഡ്ജറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് തയ്യാറാക്കുന്നത്. റവന്യൂ വരവ്, ചെലവ് ഇനങ്ങളിലും കാപ്പിറ്റൽ എക്സ്‌പെൻസിലും മാറ്റങ്ങളുണ്ടാകില്ല. വികസനപദ്ധതികളിലും ക്ഷേമപദ്ധതികളിലും വൻമാറ്റമുണ്ടാകും. ക്ഷേമ പെൻഷൻ കൂട്ടിയേക്കും. ഇന്നലെ വ്യാപാരികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വകുപ്പ് മോവികൾ എന്നിവരുമായി ചർച്ച നടത്തി. സർവകലാശാലാശാല വൈസ് ചാൻസലർമാർ, ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദ്ധർ, വ്യവസായികൾ, യുവജനസംഘടനകൾ, വനിതാസംഘടനകൾ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, ടൂറിസം രംഗത്തെ പ്രമുഖർ എന്നിവരുമായും തുടർച്ചർച്ച നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA