SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.03 AM IST

ട്രാൻ. ബസ് അപകടം: ഇൻഷ്വറൻസ് ഉറപ്പാക്കണം

a

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശം. യഥാസമയം ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വീഴ്ച വരുത്തരുത്. കെ.എസ്.ആർ.ടി.സി യുടെ 50% ബസുകളും ഇൻഷ്വറൻസ് പരിരക്ഷയില്ലാതെ സർവീസ് നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ പരാതിയിലാണ് നടപടി. കെ.എസ്.ആർ.ടി.സി എം.ഡിയിൽ നിന്ന് കമ്മിഷൻ റിപ്പോർട്ട് വാങ്ങി. ബസുകളെ ഇൻഷ്വറൻസ് പോളിസി എടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ചീഫ് ലാ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. യാത്രക്കാർക്കും ജീവനക്കാർക്കും ഗ്രൂപ്പ് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുണ്ട്. പൊതുപ്രവർത്തകനായ വിനോദ്മാത്യു വിൽസന്റെ പരാതിയിലാണ് നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA