ന്യൂഡൽഹി: ജന്തർ മന്ദറിൽ യുവജനങ്ങൾക്കു നേരെ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങൾ പരിശോധിക്കേണ്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാല്പര്യ ഹർജി പരിഗണിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പ്രതിഷേധിക്കാൻ ഉചിതമായ സ്ഥലം അനുവദിക്കണം. യാതൊരുവിധ തടസമോ നിയന്ത്രണമോ പാടില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ,സ്വതന്ത്ര പരിശോധന ആവശ്യമാണ്. ആരാണ് ഉത്തരവാദികൾ,അതിക്രമങ്ങളുടെ സ്വഭാവം എന്നിവ പരിശോധിക്കപ്പെടണം. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗരേഖ ആവശ്യമാണ്. രാജ്യത്താകമാനം ഇത്തരം പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യുന്ന നടപടിക്രമങ്ങളിൽ ഏകീകൃത പ്രോട്ടോക്കോൾ വേണം. പ്രതിഷേധം സമാധാനപരമായിരിക്കുന്നിടത്തോളം കടുത്ത നടപടികൾ സ്വീകരിക്കാനാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |