
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ ലോക് ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണറുടെ നടപടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ അതൃപ്തി പ്രകടിപ്പിച്ചു. സർക്കാരിനെ അറിയിക്കാതെ ലോക്ഭവൻ അത്തരം നടപടികൾക്ക് മുതിരരുതായിരുന്നു. ലോക് ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐയുടെ അതിക്രമത്തിൽ കാലടി വി.സി സിസ തോമസ് പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് ഗവർണർ ഡി.ജി.പിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയത്.
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം ആലപിക്കാതിരുന്നത് മുസ്ളീംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന ആക്ഷേപം മുഖ്യമന്ത്രി നിഷേധിച്ചു. ഒരു ജാതി,മത ശക്തികളുടേയും സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ല. ജീവനക്കാരുടെ സ്ഥലംമാറ്റത്തിന്റെ പേരിൽ ആരും ആത്മഹത്യ ചെയ്തതായി അറിയില്ല. ബോർഡ്, കോർപ്പറേഷൻ വിഭജനം വൈകിയിട്ടില്ല. ഓണത്തിനുശേഷം അന്തിമ തീരുമാനമുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |