SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.06 PM IST

ഇന്ന് ശുചീകരണദിനം: സന്നദ്ധസേനാംഗങ്ങളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി

pinaayi-vijayan

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് നടക്കുന്ന ശുചീകരണത്തിൽ സർക്കാർ രൂപീകരിച്ച സാമൂഹ്യ സന്നദ്ധസേനയിലെ അംഗങ്ങളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളും സാമൂഹ്യ, സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും ശുചീകരണപ്രവർത്തനത്തിൽ സജീവമാകണമെന്ന് അഭ്യർത്ഥിച്ച മുഖ്യമന്ത്രി കൊവിഡ്19 പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് വേണം ശുചീകരണം വിജയിപ്പിക്കാനെന്നും ഓർമിപ്പിച്ചു. പകർച്ചവ്യാധികൾ തടയാൻ നമ്മുടെ ചുറ്റുപാട് വൃത്തിയായിരിക്കേണ്ടത് അനിവാര്യമാണ്. കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ഇന്ന് ഡ്രൈഡേ ആയും ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. ടെറസ്, പൂച്ചട്ടികൾ, പരിസരങ്ങളിൽ അലക്ഷ്യമായി ഇടുന്ന ടയർ, കുപ്പികൾ, ഫ്രിഡ്ജിന് പിറകിലെ ട്രേ എന്നിവയിലെ വെള്ളം മുഴുവൻ ഒഴിവാക്കണം. റബ്ബർ തോട്ടങ്ങളിൽ ചിരട്ടകളിലെ വെള്ളം ഒഴിവാക്കി അവ കമഴ്ത്തിവയ്ക്കണം. കൊവിഡ്19 ഭീഷണി നിലനിൽക്കുമ്പോൾ മഴക്കാല പകർച്ചവ്യാധികളുടെ നിയന്ത്രണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA