SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.33 AM IST

ഇ.ഡിയുടെ രാഷ്ട്രീയ വേട്ട നേരിടും: സി.പി.എം

k

കോഴിക്കോട്: പിണറായി വിജനും മുഹമ്മദ് റിയാസിനുമെതിരെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന വേട്ടയെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന പ്രമേയം പാസാക്കി സി.പി.എം വിപുലീകൃത സംസ്ഥാന സമിതി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജു അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചു.

എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും നിയമപരമായ കരാറിന്റെ അടിസ്ഥാനത്തിൽ ബിസിനസ് ഇടപാട്

നടത്തിയത് വസ്തുതയാണ്. ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ ഉള്ളടക്കം മാത്യു കുഴൽനാടൻ വിജിലൻസ് കോടതികളിൽ നൽകിയിരുന്ന പരാതികളുടെ ആവർത്തനമാണ്. വിജിലൻസ് കോടതിയും, ഹൈക്കോടതിയുടെയും, സുപ്രീം കോടതിയും ഇതു തള്ളിയതാണ്. ഭരണ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും കള്ളക്കേസുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും, മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിട്ടും ഒരു വസ്തുതയും കണ്ടെത്തിയിട്ടില്ല. സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഹവാല പണം റിയാസിനു വേണ്ടി കൈമാറിയെന്ന മൊഴി പടച്ചുണ്ടാക്കി. സി.എം.ആർ.എല്ലിൽ നിന്ന് പണം കൈപ്പറ്റിയവർ യു.ഡി.എഫ് മന്ത്രിസഭയിലുണ്ട്. അതിലൊരാൾ ആഭ്യന്തര മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ കീഴിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഇ.ഡി ആവശ്യപ്പെടുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ട് മന്ത്രിമാർ സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയെന്ന വസ്തുത അവർ സമ്മതിച്ചതാണ്. അതിന്റെ പേരിൽ അന്വേഷണമോ റെയ്‌ഡോ ഇ.ഡി നടത്തിയിട്ടില്ല. ഇന്നത്തെ യു.ഡി.എഫ് സർക്കാരിന് കീഴിൽ നിഷ്പക്ഷ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും പ്രമേയത്തിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA