SignIn
Kerala Kaumudi Online
Thursday, 29 October 2026 1.48 PM IST

പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും പിന്നോട്ടുപോകില്ല, സർക്കാരിന് ജനപിന്തുണ വർദ്ധിച്ചു, ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

kk

തിരുവനന്തപുരം: പ്രഖ്യാപിച്ച ഒരു പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് ജനപിന്തുണ വർദ്ധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് സർക്കാർ രണ്ടാംവർഷത്തിലേക്ക് കടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനങ്ങൾക്ക് മനസിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്‌ദാനങ്ങളാണ് ഇടതുമുന്നണി മുന്നോട്ടുവച്ചത്. ഇവ നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ഒരു വർഷത്തിനുള്ളിൽ രണ്ട് നൂറുദിന കർമ്മപദ്ധതികളാണ് സർക്കാർ നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2,95,000 വീടുകൾ നി‌ർമ്മിച്ചു. 114 ഫ്ലാറ്റുകൾ പണി പൂർത്തിയാക്കി. 20750 ഓഫീസുകൾക്ക് കെ ഫോൺ നൽകി. 14000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് പദ്ധതി പുരോഗമിക്കുന്നു. 3,95,308 തൊഴിൽ അവസരം സൃഷ്ടിച്ചു. പി.എസ്.സി വഴി 22345 പേർക്ക് നിയമന ശുപാർശ നൽകി, 1, 83,706 പേർക്ക് കഴിഞ്ഞ സർക്കാർ നിയമനം നൽകി. 105 പേരെ കെ.എ.എസ് വഴി നിയമിച്ചു. 10400 പുതിയ തൊഴിൽ അവസരങ്ങൾ മൂന്ന് ഐ.ടി കമ്പനികളിൽ വന്നു. 29 ലക്ഷം ചതുശ്ര അടി ഐ.ടി പാർക്കുകളിൽ നിർമ്മാണത്തിലാണ്.

1186 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. തൊഴിലുറപ്പ് പദ്ധതിയിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. 64.006 കുടുംബങ്ങൾ അതി തീവ്ര ദാരിദ്യത്തിലാണെന്ന് കണ്ടെത്തി. അവരെ ദാരിദ്രരേഖക്ക് മുകളിലേക്ക് കൊണ്ടുവരാൻ നടപടി തുടങ്ങി.ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആരംഭിച്ചു. കൊവിഡ് കാലത്ത് ഡിജിറ്റൽ ക്ലാസ് റൂമുകൾ സജ്ജീകരിച്ചു. 202122 അധ്യയന വർഷം 144 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM PINARAYI VIJAYAN, PINARAYI VIJAYAN, LDF GOVT, LDF GOVT ANNIVERSARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA