കൊച്ചി: ചേരാനല്ലൂർ അപകടത്തിൽ എഎസ്‌ഐ സസ്‌പെൻഷനിലായ വാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐ കെ ടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പിൽ എൻ കെ സരസുവാണ് (71) മരിച്ചത്. ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു മരണം.
ജഡ്‌ജിയുടെ മകനായ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ നടപടിയെടുക്കുന്നതിൽ കടുത്ത വീഴ്‌ച സംഭവിച്ചെന്ന പേരിലാണ് മനോജ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. സസ്‌പെൻഷൻ വാർത്തയറിഞ്ഞ് സരസു അതീവ ദുഃഖിതയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇവർ. മനോജിനൊപ്പമായിരുന്ന സരസു കുറച്ച് ദിവസങ്ങളായി മകൾ മഞ്ജുവിന്റെ പാതാളത്തെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സംസ്‌കാരം നടത്തി. ഭർത്താവ് - പരേതനായ തേവൻ. മരുമകൾ - സുമ.
The 71-year-old mother of Cheranallur ASI K.T. Manoj died after reportedly collapsing upon hearing news of his suspension. Manoj was among four police personnel suspended over alleged lapses in handling a fatal accident involving a Mercedes-Benz driven by a 17-year-old. His mother, N.K. Sarasu, had been receiving treatment for a heart condition.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |