SignIn
Kerala Kaumudi Online
Sunday, 26 July 2026 11.34 AM IST

പൊന്മുടിയിലേക്ക് ബൈക്കിൽ ടൂർ പോകുന്നവർ ഈ റോഡിൽ ഒന്ന് ശ്രദ്ധിക്കണം

READ ENGLISH VERSION
road-condition

വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര തോട്ടുമുക്ക് പേരയത്തുപാറ ജംഗ്ഷന് സമീപം റോഡിലേക്ക് നീണ്ടുകിടക്കുന്ന സ്വകാര്യകമ്പനിയുടെ കേബിൾ അപകടങ്ങൾ വിതയ്ക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്നാണ് കേബിൾ ഇളകി റോഡിലേക്ക് പതിച്ചത്. കേബിളിൽ തട്ടി ഇതിനകം അനവധി അപകടങ്ങൾ നടന്നു. ബൈക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയായിട്ടും കേബിൾ മാറ്റിയിട്ടില്ല. ധാരാളം പേർ സഞ്ചരിക്കുന്ന മേഖലയിലാണ് ഈ കേബിൾ കിടക്കുന്നത്.

മാത്രമല്ല വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ മേഖലകളിലേക്കായി ധാരാളം സഞ്ചാരികൾ കടന്നുപോകുന്ന പ്രധാന റോഡിലാണ് ഈ അപകടാവസ്ഥ. മാത്രമല്ല മഴയത്ത് ഓട നിറഞ്ഞ് പൊൻമുടി റോഡിലൂടെയാണ് ജലമൊഴുകുന്നത്. ഇതോടെ മേഖലയിൽ മാലിന്യവും അടിഞ്ഞുകൂടി കിടക്കുകയാണ്. കേബിൾ മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചില്ല. അടിയന്തരമായി കേബിൾ മാറ്റണമെന്ന് പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PONMUDI, HIGHWAY, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA