
മലപ്പുറം: നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി കെട്ടിട നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന. സാമഗ്രികളുടെ ലഭ്യതക്കുറവും ഇന്ധന വില വർദ്ധനയുമാണിതിന് കാരണം. കേരളത്തിലേക്ക് സാമഗ്രികൾ പ്രധാനമായും എത്തിക്കുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ,ആഭ്യന്തര വികസനത്തെ തുടർന്ന് കയറ്റുമതിക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയത് വിതരണത്തിന് തിരിച്ചടിയായി. ഇതിനിടെ ജൂലായ്‌യിൽ മൂന്നും ആഗസ്റ്റിൽ ഒരു തവണയും വില വർദ്ധിപ്പിച്ചു.
ഇതോടെ മുൻകൂട്ടി ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാനാവാതെ അവസ്ഥയാണ് കോൺട്രാക്ടർമാർക്ക്. സംസ്ഥാനത്ത് നേരത്തെ ഒരു ക്യുബിക്ക് അടി എം. സാന്റിന് (പാറമണൽ) 40 രൂപയായിരുന്നു. നിലവിലത് 55ലെത്തി. പി. സാന്റിന്റെ (പ്ലാസ്റ്ററിംഗ് മണൽ) വില 60ൽ നിന്നും 75ലും. മെറ്റലിന്റേത് 32ൽ നിന്ന് 40 രൂപയിലുമായി. 300 രൂപയായിരുന്ന സിമന്റിന് 360ആയി. ഒരു സ്ക്വയർ ഫീറ്റ് ടൈലിന് 40 നൽകിയിരുന്നിടത്ത് നിലവിൽ 55 രൂപ നൽകണം.
150 അടി വരുന്ന ഒരു ലോഡ് കരിങ്കലിന്റെ വില 9,000 രൂപയിൽ നിന്ന് 10,000 രൂപയായി. ഏകദേശം 58 മുതൽ 68 രൂപ വരെയുണ്ടായിരുന്ന ഒരു കിലോ കമ്പി നിലവിൽ 64 മുതൽ 85 വരെയായി.
നിർമ്മാണത്തിന് ആവശ്യമായ കല്ല്,മണൽ,കമ്പി,സിമന്റ് എല്ലാം ക്വാറികളിൽ നിന്നും ഫാക്ടറികളിൽ നിന്നും വലിയ ലോറികളിലാണ് നിർമ്മാണ സ്ഥലത്തേക്ക് എത്തിക്കുന്നത്. എന്നാൽ ഇന്ധന വിലയെ തുടർന്ന് വാടകയും വർദ്ധിപ്പിച്ചു.
നിർമ്മാണ സാമഗ്രികൾ.........നേരത്തെയുള്ള വില.........നിലവിൽ
എം.സാന്റ് (ഒരു ക്യൂബിക് അടി )....................................40..........................................60
പി.സാന്റ് (ഒരു ക്യൂബിക് അടി )...................................60..........................................75
മെറ്റൽ (ഒരു ക്യൂബിക് അടി )......................................32..........................................40
സിമന്റ് (50 കിലോഗ്രാം )........................................300........................................360
ടൈൽ (ഒരു സ്ക്വയർ ഫീറ്റ് )............................................40..........................................55
കരിങ്കല്ല് (ഒരു ലോഡ്)................9,000....................................10,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |