SignIn
Kerala Kaumudi Online
Monday, 05 October 2026 5.43 PM IST

വിദേശത്ത് നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ കർശനമാക്കി

covid

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ കർശനമാക്കിയതായി മന്ത്രി വീണാജോർജ് അറിയിച്ചു. കേന്ദ്ര മാർഗനിർദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏഴു ദിവസം ക്വാറന്റൈനും ഏഴു ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസായതിനാൽ എല്ലാവരും ക്വാറന്റൈൻ കൃത്യമായി പാലിക്കണം. വിമാനത്താവളങ്ങളിൽ സഹായിക്കാനായി ആരോഗ്യ പ്രവർത്തകരെ സജ്ജമാക്കിയിട്ടുണ്ട്. പോസിറ്റീവായാൽ ഉടൻ സമ്പർക്കപ്പട്ടിക തയ്യാറാക്കും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

ഹോം ക്വാറന്റൈൻ എങ്ങനെ?

@ വ്യക്തി പ്രത്യേകമായി ഒരു മുറിയിൽ കഴിയണം (അനുബന്ധമായി പ്രത്യേക ടോയ്ലെറ്ര് വേണം).


@ വീട്ടിലെ മുതിർന്ന വ്യക്തികളുമായും മറ്റ് രോഗങ്ങളുള്ള വ്യക്തികളുമായും സമ്പർക്കം പാടില്ല.


@ ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല.


@ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.


@ ഏഴുദിവസത്തിന് ശേഷം ആർ.ടി.പി.സി.ആർ പരിശോധന.

സ്വയം നിരീക്ഷണം

@ വീട്ടിലും പുറത്ത് പോകുമ്പോഴും എൻ-95 മാസ്‌കോ ഡബിൾ മാസ്‌കോ ഉപയോഗിക്കണം.


@ എല്ലായിടത്തും സാമൂഹിക അകലം പാലിക്കണം.


@ കൈകൾ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.


@ ഹസ്തദാനം ഒഴിവാക്കുക.

@ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA